മഹേഷിന്റെ പ്രതികാരം: 'ഫഹദിനേക്കാള്‍ മികച്ചത് ഉദയനിധി സ്റ്റാലിന്റെ അഭിനയം' - പ്രിയദര്‍ശന്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറില്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദ് ഫാസിലിനെക്കാള്‍ നന്നായി അഭിനയിച്ചുവെന്ന് പ്രിയദര്‍ശന്‍.

തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന് പ്രിയദര്‍ശന്‍ ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിലെ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് സ്റ്റാലിന്‍ അഭിനയിച്ചതായി തോന്നിയത് മറ്റെല്ലാ രംഗങ്ങളില്‍ അദ്ദേഹം അനായാസം പെരുമാറുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ കഥാപാത്രം ചെയ്യാന്‍ ഉദയനിധി സ്റ്റാലിന്‍ അല്ലാതെ മറ്റാരെയും തനിക്ക് മനസില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തെ നിഷ്‌കളങ്കത സെല്‍വം എന്ന കഥാപാത്രത്തിന് നന്നായി യോജിക്കുന്നുണ്ടെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍