ആന്റണി ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇവിടെ എത്തിയത്, അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് തള്ളിവിടാന്‍ എന്റെയോ ലാലിന്റെയോ ഒരു വാക്ക് മതി: പ്രിയദര്‍ശന്‍

മരക്കാര്‍ സിനിമയുടെ റിലീസ് വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ കൈവിടാന്‍ താനും മോഹന്‍ലാലും ഒരിക്കലും ഒരുക്കമല്ലെന്ന് പ്രിയദര്‍ശന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവന്നയാളാണ് ആന്റണി. അതുകൊണ്ട് അദ്ദേഹത്തെ പഴയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാന്‍ തനിക്ക് സാധിക്കില്ലെന്ന് പ്രിയദര്‍ശന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പ്രിയദര്‍ശന്റെ വാക്കുകള്‍
ആന്റണി ഒന്നുമില്ലായ്മയില്‍നിന്നാണ് ഇവിടെ എത്തിയത്. നന്നായി കഷ്ടപ്പെട്ടാണ് ഇതെല്ലാമുണ്ടാക്കിയത്. ‘മരക്കാര്‍’ എടുക്കുമ്പോള്‍ ആന്റണി പണയം വച്ചതു സ്വന്തം ജീവിതമാണ്. എന്നെയും ലാലിനെയും വിശ്വസിച്ചാണതു ചെയ്തത്. ഞാനും മോഹന്‍ലാലും ഒരു പൈസ പോലും ഈ സിനിമയ്ക്കു പ്രതിഫലം വാങ്ങിയിട്ടില്ല. ലാഭം കിട്ടുമ്പോള്‍ എടുക്കാമെന്നാണു പറഞ്ഞത്.

രണ്ടു വര്‍ഷമായി പലിശയും കൂട്ടുപലിശയും നല്‍കി ഒരക്ഷരം പറയാതെയിരുന്ന ആ മനുഷ്യനെ തിരിച്ചു പഴയ ജീവിതത്തിലേക്കു തള്ളിയിടാന്‍ ‘പടം തിയറ്ററില്‍ മതി’ എന്ന എന്റെയോ മോഹന്‍ലാലിന്റെയോ ഒരു വാക്കു മതി. ഞങ്ങളതു ചെയ്യില്ല. പഴയ അവസ്ഥയിലേക്ക് ആന്റണിയെ തള്ളിവിട്ടൊരു ആഘോഷം എനിക്കും ലാലിനും വേണ്ട. ഇതു വലിയ സ്‌ക്രീനില്‍ കാണാന്‍ പറ്റാത്തതില്‍ എനിക്കും ആന്റണിക്കും ലാലിനുമുണ്ടായതുപോലുള്ള വേദനയൊന്നും മറ്റാര്‍ക്കുമുണ്ടാകില്ല.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ