ഡയറി എഴുത്ത് ഇന്നും തുടരുന്നു, എഴുതിവച്ച കുറിപ്പുകള്‍ക്കെല്ലാം എന്നെങ്കിലുമൊരു പുസ്തകരൂപം നല്‍കണമെന്ന് ആഗ്രഹമുണ്ട്: പ്രിയ വാര്യര്‍

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവാറുള്ള താരമാണ് പ്രിയ വാര്യര്‍. ആദ്യ സിനിമ ഒരു അഡാറ് ലവ്വിലെ ഗാനരംഗത്തിലൂടെ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് പ്രിയ. തന്റെ എഴുതുന്ന ശീലത്തെ കുറിച്ചാണ് പ്രിയ വാര്യര്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മനസില്‍ തോന്നുന്നതെല്ലാം കുറിച്ചിടുന്ന ശീലം കുട്ടിക്കാലം തൊട്ടേയുണ്ട്. വ്യക്തിപരമായ ചിന്തകളും തോന്നലുകളും, അങ്ങനെ എന്തും. അതൊരിക്കലും പുറത്തുള്ളവരെ കാണിക്കാന്‍ തോന്നിയിട്ടില്ല. ഭാഷാ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. എങ്കിലും പഠിക്കുന്ന കാലത്ത് അദ്ധ്യാപകരില്‍ നിന്നെല്ലാം നല്ല പ്രോത്സാഹനമായിരുന്നു.

ഡയറിയെഴുത്ത് ഇന്നും തുടരുന്നു. എഴുതിവച്ച കുറിപ്പുകള്‍ക്കെല്ലാം എന്നെങ്കിലുമൊരു പുസ്തകരൂപം നല്‍കണമെന്ന് ആഗ്രഹമുണ്ട് എന്നാണ് പ്രിയ വാര്യര്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് പ്രിയപ്പെട്ട പത്തു കാര്യങ്ങളില്‍ സൗഹൃദത്തിന് വലിയ സ്ഥാനമുണ്ടെന്നും എന്നാല്‍ തനിക്ക് വലിയ സുഹൃദ് സംഘമൊന്നുമില്ലെന്നും പ്രിയ വാര്യര്‍ പറയുന്നു.

അതേസമയം, ചെക്ക്, ഇഷ്‌ക് എന്നിങ്ങനെ രണ്ട് തെലുങ്ക് ചിത്രങ്ങളുംശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രവും വിഷ്ണുപ്രിയ എന്ന കന്നഡ ചിത്രവുമാണ് പ്രിയ വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവാദത്തിലായിരുന്നു. നിര്‍മ്മാതാവും ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ചിത്രത്തിനെതിരെ കേസ് നല്‍കിയിരുന്നു.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ