ഇന്‍സ്റ്റാഗ്രാമില്‍ ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്ന ഉത്തരവാദിത്വം ഉള്ളതായി കരുതുന്നില്ല; മൂന്ന് വര്‍ഷം ഒരുപാട് നേരിടേണ്ടി വന്നു; തുറന്നു പറഞ്ഞ് പ്രിയാ വാര്യര്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിലെ പാട്ട് രംഗത്തിലൂടെ മണിക്കൂറുകള്‍ കൊണ്ട് വൈറലായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. എന്നാല്‍ വൈറലായ അന്ന് മുതല്‍ താരത്തിനെതിരെ ട്രോളുകളുടെ പ്രവാഹമാണ്. പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുതിയ തന്റെ വിശേഷങ്ങള്‍ പ്രിയ പങ്കുവെച്ചത്. സെലിബ്രിറ്റിക്ക് വ്യക്തി ജീവിതമുണ്ടെന്ന കാര്യം പല ആളുകളും മറക്കുന്നു.

സാധാരണക്കാരെ പോലെ തന്നെയുള്ള ജീവിതമാണ് ഓരോ ദിവസവും ഞങ്ങളും നയിക്കുന്നതെന്ന് അവര്‍ മറന്ന് പോവുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ നിരന്തരം ഓരോ കാര്യങ്ങളും പോസ്റ്റ് ചെയ്യണമെന്നൊരു ഉത്തരവാദിത്വം ഉള്ളതായി ഞാന്‍ കരുതുന്നില്ല. എന്റെ കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ മറച്ച് പിടിച്ച് പോസ്റ്റ് ചെയ്യുന്ന വ്യക്തിയല്ല ഞാന്‍.

ആളുകള്‍ ഇതെല്ലാം സാധാരണ പോലെയാണെന്ന് കരുതാന്‍ തുടങ്ങണം. ട്രോളുകളെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. പ്രിയ പറഞ്ഞു.

സത്യസന്ധമാണെന്ന് തോന്നുന്ന തരത്തിലുളള ട്രോളുകള്‍ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും വളര്‍ന്ന് വരുന്നൊരു നടിയെ സംബന്ധിച്ച് കൂടുതല്‍ ആളുകളുടെ ശ്രദ്ധയില്‍ പെടുക എന്നത് തന്നെ വലിയൊരു കാര്യമാണെന്നും പ്രിയാ വാര്യര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ