എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും; നൂറിനുമായുള്ള പിണക്കത്തെ കുറിച്ച് പ്രിയ വാര്യര്‍

അഡാര്‍ ലൗ നായികമാരായ നൂറിനും പ്രിയയും തമ്മില്‍ അഭിപ്രായഭിന്നതയും പിണക്കങ്ങളുമുണ്ടായെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് പ്രിയ വെളിപ്പെടുത്തിയിരിക്കുന്നു. അഡാറ് ലൗ സിനിമയില്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ലെന്ന് വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ  മറുപടി നല്‍കിയത്.

പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുമ്പ് തന്നെ സിനിമയില്‍ എന്റെ റോള്‍ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളേയും പോലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടര്‍ സ്‌ക്രീന്‍ പ്രസന്‍സ് നല്‍കിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല”.- പ്രിയ പറയുന്നു.

“നൂറിനും ഞാനും തമ്മില്‍ വലിയ പിണക്കത്തിലാണ് പ്രശ്‌നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതില്‍ സത്യമൊന്നുമില്ല. പിന്നെ നൂറിന്‍ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വെച്ചിരുന്നു. എനിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങള്‍ തട്ടിയെടുത്തിട്ടില്ല. പിന്നെ സംവിധായകനുമായി എനിക്കൊരു പ്രശ്‌നവുമില്ല. അത്തരം വാര്‍ത്തകളും അടിസ്ഥാനരഹിതമാണ്.”-പ്രിയ വ്യക്തമാക്കി.

ടിവി പരിപാടിക്കിടെ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താല്പര്യമില്ലെന്ന് നൂറിന്‍ പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പുറത്തായത്. ഇതിനു പിന്നാലെയുള്ള പ്രിയ വാര്യരുടെ “ഇന്‍സ്റ്റഗ്രാം മറുപടിയും” വലിയ വാര്‍ത്തയായി. “സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ പലരും വെള്ളം കുടിക്കുമെന്നായിരുന്നു പ്രിയയുടെ കമന്റ്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ