എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയുണ്ട്..: പൃഥ്വിരാജ്

തിയേറ്ററിൽ പരാജയപെട്ടിട്ടും തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. സിനിമ അന്നത്തെ കാലത്തെ പ്രേക്ഷകരുമായി കണക്ട് ആവാത്തതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പൃഥ്വിരാജ് പറയുന്നു.

“ഒരു സിനിമ വർക്ക് ആയില്ലെങ്കിൽ അതിൻ്റെ അർത്ഥം ആ സിനിമ പ്രേക്ഷകരുമായി കണക്‌ട് ആയില്ല എന്നാണ്. നമ്മൾ സിനിമകൾ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുമായി കണക്‌ട് ചെയ്യാൻ വേണ്ടി തന്നെയാണ്

എന്റെ സിനിമാ ജീവിതത്തിൽ ഞാൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയുണ്ട് സിറ്റി ഓഫ് ഗോഡ്. അതിൻ്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. എനിക്ക് ഒരുപാട് ഇഷ്‌ടമാണ് ആ സിനിമ. അതിലെ എന്റെ കഥാപാത്രവും എൻ്റെ ഫേവറീറ്റാണ്. ലിജോ ബ്രില്യൻ്റ് ആയി ചെയ്ത സിനിമയാണത്. പക്ഷെ അത് തിയേറ്ററുകളിൽ വർക്കായില്ല

അതൊരു നല്ല സിനിമയായിരുന്നു എന്ന് എനിക്ക് പറയാൻ കഴിയും. അതൊരു മികച്ച ചിത്രമാണ്. പക്ഷെ അത് തിയേറ്ററിൽ വർക്ക് ആയില്ല, അതുകൊണ്ട് തന്നെ ആ സമയത്ത് പ്രേക്ഷകരുമായി ആ ചിത്രം കണക്‌ട് ആയില്ല.” ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചിത്രത്തെ കുറിച്ച് സംസാരിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സിറ്റി ഓഫ് ഗോഡ്’. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാർവ്വതി തിരുവോത്ത്, റീമ കല്ലിങ്ങൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം റിലീസിന് ശേഷം നിരവധി നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയിരുന്നു.

അതേസമയം പൃഥ്വിരാജ്, പ്രഭാസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാർ’ ഇന്ന് റിലീസിനൊരുങ്ങുകയാണ്. വരദരാജ മന്നാർ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ