മകള്‍ അല്ലിയുടെ ജനന ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പൃഥ്വിരാജും സുപ്രിയയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ വാക്കുകള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. മകള്‍ ജനിച്ചതോടെ തന്റെ ദേഷ്യമൊക്കെ കുറഞ്ഞതായി പൃഥ്വിരാജ് പറയുന്നുണ്ട്.
പണ്ട് ഒരു റിമോട്ടിന്റെ പേരില്‍ പോലും വഴക്കിട്ടിരുന്ന താന്‍ മകള്‍ വന്നതോടെ ആകെ മാറി മറിഞ്ഞെന്നാണ് പൃഥ്വി പറഞ്ഞത്. മകളോട് അങ്ങനെയൊന്നും ദേഷ്യപ്പെടാന്‍ കഴിയില്ലല്ലോ എന്നാണ് പൃഥ്വി അന്ന് പറഞ്ഞത്. അതേസമയം, ദേഷ്യത്തിന്റെ കാര്യത്തില്‍ അച്ഛനും മകളും ഒരേപോലെയാണെന്ന് സുപ്രിയ പറഞ്ഞിട്ടുണ്ട്.
സുപ്രിയ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുഞ്ഞായിരിക്കുമെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാല്‍ തന്റെ ആഗ്രഹം പെണ്‍കുഞ്ഞ് ആയിരിക്കണമെന്ന് ആയിരുന്നുന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഇന്ദ്രജിത്തിന്റെ പെണ്‍മക്കളെ കണ്ടിട്ടാണോ എന്നറിയില്ല അതായിരുന്നു ആഗ്രഹം. പക്ഷെ എല്ലാവരും ആണ്‍കുഞ്ഞായിരിക്കും എന്ന് പറഞ്ഞപ്പോള്‍ പേരുള്‍പ്പെടെ അങ്ങനെ ആലോചിച്ചു വച്ചിരുന്നുവെന്നും പൃഥ്വി പറഞ്ഞു.
ഇരുവരും വിവാഹിതരായിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മകളുടെ കവിതകള്‍ എല്ലാം സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പതിവുണ്ട്. പിറന്നാള്‍ ദിനത്തില്‍ മകള്‍ എഴുതിയ കവിതകളെല്ലാം പുസ്തകരൂപത്തിലാക്കിയിരുന്നു.