അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി; തുറന്നുപറഞ്ഞ് പൃഥ്വിരാജ്

നടി ഭാവനയുടെ തിരിച്ചുവരവില്‍ വലിയ സന്തോഷമുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി താന്‍ മാറിയെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്കറിയാവുന്ന സിനിമാലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ചുവരവില്‍ സന്തോഷിക്കുന്നവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാന്‍ എന്നും ഭാവനയുടെ സുഹൃത്തായിരുന്നു പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് ഞാന്‍ അവരുടെ ഒരു വലിയ ആരാധകനായി മാറി, ഭാവനയ്ക്കൊപ്പം സിനിമാമേഖലയിലുള്ള ചിലര്‍ നിന്നില്ലെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സിനിമാലോകം ഒരേപോലുള്ള ലോകത്തില്‍ ജീവിക്കുന്ന ഒരു പറ്റം ആളുകളല്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

ഞാന്‍ ജീവിക്കുന്ന എന്റേതായ ലോകത്തില്‍ എല്ലാവരും ഭയങ്കര പോസിറ്റിവിറ്റിയിലാണ് ഭാവനയുടെ തിരിച്ചുവരവിനെ കാണുന്നത്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പൃഥ്വിരാജ് പറഞ്ഞു. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു