വിഷമമുണ്ട്, ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യരുത്; 'പത്താന്‍' വിവാദത്തില്‍ പൃഥ്വിരാജ്

‘പത്താന്‍’ സിനിമാ വിവാദത്തോട് പ്രതികരിച്ച് പൃഥ്വിരാജ്. ‘ബേശരം രംഗ്’ എന്ന ഗാനത്തില്‍ ദീപിക പദുക്കോണ്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതോടെയാണ് സിനിമയ്ക്കും താരങ്ങള്‍ക്കും എതിരെ സംഘപരിവാര്‍, മത സംഘടനകള്‍ രംഗത്തെത്തിയത്. സിനിമ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും പത്താന്‍ വിഷയത്തില്‍ വിഷമമുണ്ട് എന്നുമാണ് പൃഥ്വിരാജ് പ്രതികരിക്കുന്നത്. ‘കാപ്പ’ സിനിമയുടെ പ്രോമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലാണ് താരം സംസാരിച്ചത്. അതേസമയം, മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഗാനത്തിനെതിരെ ലഭിച്ചിരിക്കുന്നത്.

ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും ചിത്രങ്ങള്‍ വീര്‍ ശിവജി എന്ന സംഘടന കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ‘ബേശരം രംഗ്’ എന്നാല്‍ നാണംകെട്ട നിറം എന്നാണ് അര്‍ത്ഥം വരുന്നത്. കാവി നിറം ധരിച്ചതിനാല്‍, കാവി നാണംകെട്ട നിറമാണോ എന്നാണ് ബിജെപി, ഹൈന്ദവ സംഘടനകള്‍ ചോദിക്കുന്നത്.

ഗാനത്തിനെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഈ ഗാനത്തിലെ ദീപികയുടെ വസ്ത്രങ്ങളുടെ നിറം മാറ്റിയില്ലെങ്കില്‍ തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറയുന്നത്.

മാത്രമല്ല, പൗരത്വബില്ലിനെതിരെ പ്രക്ഷോഭമുണ്ടായപ്പോള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ ഇന്ത്യയെ പല തുണ്ടായി മുറിക്കാന്‍ ഒരുമ്പെടുന്ന തുക്‌ഡേ തുക്‌ഡേ ഗ്യാങ്ങിനെ പിന്തുണച്ച നടിയാണ് ദീപിക പദുകോണ്‍. അതേ വികലമായ മാനസികാവസ്ഥയോടെയാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്നും നരോത്തം മിശ്ര പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ