ഈ മത്സരം ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്, രണ്ട് വമ്പന്‍ ചിത്രങ്ങളാണ് ഒരുമിച്ച് വരുന്നത്: പൃഥ്വിരാജ്

ഈ വരുന്ന ക്രിസ്മസിന് വന്‍ തിയേറ്റര്‍ ക്ലാഷ് ആണ് ഉണ്ടാകാന്‍ പോകുന്നത്. പ്രഭാസിന്റെ ‘സലാര്‍’, ഷാരൂഖ് ഖാന്റെ ‘ഡങ്കി’ എന്നീ ചിത്രങ്ങളാണ് ഡിസംബര്‍ 22ന് റിലീസിന് ഒരുങ്ങുന്നത്. രണ്ട് സിനിമകളും ഒന്നിച്ചെത്തുന്നത് നല്ലതാണെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. സലാറും ഡങ്കിയും തമ്മിലുള്ള മത്സരം നല്ലതാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. രാജ്കുമാര്‍ ഹിറാനി സാര്‍ ഷാരൂഖ് സാറിനെ വച്ചടുത്ത പടമാണ് സലാറിനൊപ്പം റിലീസ് ചെയ്യുന്നത്.

ഒരു സിനിമാപ്രേമി എന്ന നിലയില്‍ ഇത് താന്‍ ഇത് ഇഷ്ടപ്പെടുന്നുണ്ട്. രണ്ട് വലിയ സംവിധായകരുടെ, രണ്ട് വലിയ താരങ്ങള്‍ അഭിനയിക്കുന്ന, രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഒരേസമയം റിലീസാവുന്നു എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ട്.

താനിത് രണ്ടും കാണും. തനിക്കീ കാര്യം ഉറപ്പിച്ചുപറയാന്‍ സാധിക്കും. രണ്ട് വലിയ ചിത്രങ്ങളാണ് ഈ വരുന്ന അവധി നാളുകളില്‍ വരാന്‍ പോകുന്നത്. ഇന്ത്യന്‍ സിനിമയെ ഇതുപോലെ ആഘോഷിക്കാന്‍ 2023നേക്കാള്‍ മികച്ച വേറൊരു വര്‍ഷമുണ്ടോ എന്നാണ് പൃഥ്വിരാജ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സലാറിന്റെ ആദ്യ ഭാഗമായ സീസ്ഫയര്‍ ആണ് ഡങ്കിക്കൊപ്പം ഈ വരുന്ന ഡിസംബറില്‍ റിലീസ് ചെയ്യുന്നത്. ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരാണ് ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സാമൂഹ്യ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്

ലോക്സഭ തിരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് മന്ദഗതിയിൽ; ഉച്ചവരെ രേഖപ്പെടുത്തിയത് 24.23 ശതമാനം

നിറവയറുമായി ദീപിക, കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തി ബോളിവുഡ് താരങ്ങള്‍