'ഗോള്‍ഡ്' വര്‍ക്ക് ആയില്ല, പക്ഷെ ഞങ്ങള്‍ക്ക് ലാഭമായിരുന്നു.. ബാക്കിയൊക്കെ ആദായ നികുതി വകുപ്പിനോടാണ് ചോദിക്കേണ്ടത്: പൃഥ്വിരാജ്

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ഗോള്‍ഡ്’ തിയേറ്ററുകളില്‍ പരാജയമായിരുന്നു. ഏറെ ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നിട്ടും പ്രേക്ഷകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചില്ല. ഗോള്‍ഡിന്റെ പരാജയത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍.

”പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ വര്‍ഷം തിയേറ്ററുകളില്‍ ഹാട്രിക് വിജയം നേടിയിരുന്നല്ലോ, അതുകൊണ്ടാണോ നിര്‍മ്മാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്?” എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ഗോള്‍ഡ് അക്കൂട്ടത്തില്‍ ഇല്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

തിയേറ്ററുകളില്‍ വിജയിക്കാതിരുന്നിട്ടും ഗോള്‍ഡ് തങ്ങള്‍ക്ക് ലാഭമാണ് ഉണ്ടാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ”ഗോള്‍ഡ് വര്‍ക്ക് ചെയ്തില്ലല്ലോ, എന്നാല്‍ ഞങ്ങള്‍ക്ക് പ്രോഫിറ്റ് ആണ്. അതാണ് അതിന്റെ സത്യം” എന്നാണ് പൃഥ്വിരാജിന്റെ മറുപടി. രണ്ടാമത്തെ ചോദ്യം ആദായ നികുതി വകുപ്പിനോടാണ് ചോദിക്കേണ്ടതെന്നും താരം പറഞ്ഞു.

‘കാപ്പ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ‘കടുവ’യുടെ വിജയത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ‘ശംഖുമുഖി’യെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്.

ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. തിയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 22 ന് ആണ് ചിത്രത്തിന്റെ റിലീസ്.

Latest Stories

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; മാതൃക