'ഒരു പ്രശ്‌നവുമില്ല ഞാനും വരുന്നു, ഇത് മോന് ചേട്ടന്‍ തരുന്ന സമ്മാനം'; പൃഥ്വിരാജിനെ അത്ഭുതപ്പെടുത്തിയ മോഹന്‍ലാല്‍

ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്ത് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍. പ്രതീക്ഷകളെല്ലാം ശരിവെയ്ക്കുന്ന തരത്തിലാണ് ലൂസിഫറിന്റെ കുതിപ്പ്. കേരളത്തിന് അകത്തു പുറത്തും വിദേശത്തുമെല്ലാം ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ലൂസിഫറിന്റെ കുതിപ്പില്‍ നിരവധി റെക്കോഡുകളുമാണ് പഴങ്കഥയാകുന്നത്. ഈ അവസരത്തില്‍ ചിത്രത്തിന്റെ ആദ്യ ഷോ നായകന്‍ മോഹന്‍ലാലിനൊപ്പം കണ്ടതിന്റെ ആവേശം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്. റേഡിയോ സുനോയുമായുള്ള അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

“ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. ഇനി ഒരു സിനിമ സംവിധാനം ചെയ്യുമോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാം എന്ന് തീരുമാനിച്ച് ഞാന്‍ എറണാകുളം കവിത തിയേറ്ററിലേക്ക് പോവുകയാണ്. അപ്പോഴാണ് ആന്റണി ചേട്ടന്‍ വിളിക്കുന്നത്. ഇവിടെ ട്രാവന്‍കൂര്‍ ഫോര്‍ട്ട് എന്ന ഹോട്ടലിലേക്ക് വന്നാല്‍ ഒരുമിച്ചു പോകാം എന്നു പറഞ്ഞു. ഞാന്‍ അങ്ങോട്ട് പോയി. നോക്കുമ്പോള്‍ ലാലേട്ടന്‍ വന്ന് വണ്ടിയില്‍ കയറിയിരുന്നു. ഞാന്‍ ചോദിച്ചു “ചേട്ടന്‍ എങ്ങോട്ടാ?” “മോനെ ഞാനും വരുന്നുണ്ട്” എന്ന് ചേട്ടന്‍ പറഞ്ഞു. “ചേട്ടന്‍ കവിത തിയേറ്ററിലേക്ക് വരുന്നെന്നോ? പൊന്നു ചേട്ടാ നടക്കൂല്ല” ഞാന്‍ പറഞ്ഞു. “ഒരു പ്രശ്‌നവുമില്ല മോനേ, ഞാനും വരുന്നു ഇത് മോന് ചേട്ടന്‍ തരുന്ന ഗിഫ്റ്റാണെന്ന്” ലാലേട്ടന്‍ പറഞ്ഞു.

ഈ സിനിമ ചെയ്തതിനേക്കാള്‍ വലിയ എക്‌സ്പീരിയന്‍സ് ആയിരുന്നു ഇതെന്നും പൃഥ്വിരാജ് പറഞ്ഞു. ഞാന്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. സിനിമ കാണാന്‍ വയ്യ. ലൂസിഫറിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സാധാരണ പ്രേക്ഷകരുടെ ഇടയില്‍ ലാലേട്ടന്റെ തൊട്ടടുത്ത് ഇരുന്നു കാണുക.. എന്ന് പറയുന്നത് അത് വിശ്വസിക്കാന്‍ സാധിക്കാത്ത നിമിഷമായിരുന്നു. പൃഥ്വിരാജ് പറഞ്ഞു.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും