ബ്രോ ഡാഡിയിലേക്ക് ഞാന്‍ എത്താന്‍ കാരണം ഇവരാണ്, ഇത് ലൂസിഫറില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്: പൃഥ്വിരാജ്

ബ്രോ ഡാഡി എന്ന സിനിമ ലൂസിഫറില്‍ നിന്നും എമ്പുരാനില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് പൃഥ്വിരാജ്. ഇന്ന് അര്‍ദ്ധരാത്രിക്ക് റിലീസ് ആകുന്ന ചിത്രം കുടുംബത്തോടൊപ്പം കാണണമെന്ന് ആവശ്യപ്പെട്ടാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്നെ വിശ്വസിച്ച് കൂടെ നിന്നതില്‍ മോഹന്‍ലാലിനോടും നിര്‍മ്മാതാവിനോടും അണിയറ പ്രവര്‍ത്തകരോടും നന്ദി പറഞ്ഞാണ് പൃഥ്വിയുടെ കുറിപ്പ്.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പല രീതിയില്‍ നോക്കിയാലും ഞാന്‍ യാദൃശ്ചികമായി സംവിധായകനായ ഒരാളാണ്. എനിക്ക് എല്ലായ്പ്പോഴും സംവിധായകന്‍ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ലൂസിഫറിലേക്ക് ഞാനെത്തിയത് മുരളി ഗോപി കാരണമാണ്. മറ്റാരെക്കാളും മുമ്പെ അദ്ദേഹം എന്നെ വിശ്വസിച്ചു.

സമാനമായാണ് ‘ബ്രോ ഡാഡി’യുടെ തിരക്കഥയുമായി ഞങ്ങളുടെ മ്യൂച്ചല്‍ ഫ്രണ്ടായ വിവേക് രാംദേവന്‍ വഴി ശ്രീജിത്തും ബിബിനും എന്നിലേക്കെത്തിയത്. ഈ പ്രോജക്ടിന് വേണ്ടിയുള്ള ശരിയായ വ്യക്തി ഞാനാണെന്ന് അവര്‍ ചിന്തിച്ചത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.

എന്നാല്‍ അവര്‍ അങ്ങനെ ചിന്തിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരു സിനിമ എന്ന നിലയില്‍ ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതും. ‘ലൂസിഫറി’ല്‍ നിന്നും ‘എമ്പുരാനി’ല്‍ നിന്നും തികച്ചും വ്യത്യസ്തമായ പരിശ്രമമായിരുന്നു ഈ ചിത്രത്തിന് വേണ്ടിയിരുന്നത്.

അങ്ങനെയൊന്ന് ചെയ്യുന്നത് വളരെ റിസ്‌കുള്ള ഒന്നാണ്. എന്നെ വിശ്വസിച്ചതില്‍ ലാലേട്ടനോടും എന്റെയൊപ്പം നിന്നതില്‍ ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സിനിമയിലെ ടെക്നീഷ്യന്‍മാര്‍, അസിസ്റ്റന്റുമാര്‍, യൂണിറ്റിലെ സുഹൃത്തുക്കള്‍, പ്രൊഡക്ഷന്‍ ടീം എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

നിങ്ങളിതിനെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ളതാക്കി. ആ പരിശ്രമങ്ങളില്ലായിരുന്നെങ്കില്‍ ഈ സിനിമ ഇന്ന് കാണുന്നത് പോലെയാകില്ലായിരുന്നു. ലൂസിഫറിലെന്നപോലെ, എന്റെ കാഴ്ചപ്പാടില്‍ വിശ്വസിച്ച, ഇത്രയും വൈദഗ്ധ്യമുള്ള അഭിനേതാക്കളെ ലഭിച്ചത് ഒരു പ്രിവിലേജായി ഞാന്‍ കണക്കാക്കുന്നു. ബ്രോ ഡാഡി നിര്‍മ്മിച്ചത് ഞങ്ങള്‍ വളരെയധികം ആസ്വദിച്ചിരുന്നു.

നിങ്ങള്‍ ഈ സിനിമ കാണുന്നത് അത്രയും രസകരമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബ്രോ ഡാഡി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ബ്രോ ഡാഡി കാണുക. ഒന്നുചേര്‍ന്ന് കാണുന്നത് മികച്ച അനുഭവം നിങ്ങള്‍ക്ക് തരും.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം