ഒരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി: പൃഥ്വിരാജ്

ഒരു നടന്റെയും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് ആരാധകരുടെ ഐഡന്റിറ്റി എന്ന് പൃഥ്വിരാജ്. “സൂപ്പര്‍ ഫാന്‍സ് മീറ്റ്” എന്ന പരിപാടിയില്‍ ആരാധകരോട് സംവദിക്കുകയായിരുന്നു പൃഥ്വി.

“നിങ്ങളൊരു നടന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് എന്നുള്ളതായിരിക്കരുത് നിങ്ങളുടെ ഐഡന്റിറ്റി. അത് ആ നടന്റെ ഐഡന്റിറ്റിയാണ്. ഇവിടെ ഇരിക്കുന്ന ആളുകള്‍ എന്റെ ഫാന്‍സ് ആണെന്നുള്ളത് എന്റെ ഐഡന്റിറ്റിയാണ്. അല്ലാതെ അവര്‍ നാളെ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോള്‍ പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനില്‍ അംഗമാണ് എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല.”

“സെലിബ്രിറ്റീസ് പലപ്പോഴും മറന്നു പോകുന്ന ഒരു കാര്യമുണ്ട്. ദിവസവും 200 പേരെങ്കിലും എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. എന്നെ സംബന്ധിച്ച് അതൊരു ഇംപേഴ്‌സണല്‍ മൊമന്റാണ്. പക്ഷേ എന്റെ കൂടെ നില്‍ക്കുന്ന ആള്‍ക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരിക്കും അത്. പലപ്പോഴും നടന്മാര്‍ അക്കാര്യം മറന്നു പോകാറുണ്ട്.” പൃഥ്വി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ