ആ സീന്‍ വലിയ ചര്‍ച്ചയായില്ല, കുറച്ച് ആളുകള്‍ മാത്രം സ്‌പോട്ട് ചെയ്ത് പറഞ്ഞു, പക്ഷെ..: പൃഥ്വിരാജ്

150 കോടി നേടി കളക്ഷനിലോ തിയേറ്ററിലോ കാര്യമായി ഇടിവ് ഒന്നുമില്ലാതെ പ്രദര്‍ശനം തുടരുകയാണ് പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’. ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ ചില രംഗങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. സംസാരിക്കാന്‍ പറ്റാതാവുന്ന സീനുകളെ കുറിച്ചാണ് പൃഥ്വിരാജ് പറയുന്നത്.

”നജീബ് മരുഭൂമിയില്‍ വന്നുപെട്ടപ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദമുണ്ട്. ഉള്ളിലുള്ള ദേഷ്യം പറഞ്ഞ് തീര്‍ക്കുന്നത് കഴിഞ്ഞാല്‍ പിന്നെ ഇയാള്‍ ഭാഷ ഉപയോഗിക്കുന്നുണ്ടാകില്ല. അവിടെ മലയാളം സംസാരിക്കാനാരുമില്ല, ഇയാള്‍ പറഞ്ഞാല്‍ അത് മനസിലാകുന്ന ആരുമില്ല.”

”ആടുകളോടോ ഒട്ടകങ്ങളോടോ ഇയാള്‍ക്കൊരു ബന്ധം ഉണ്ടെങ്കിലും ദിവസേന ഇവറ്റകളുമായി വര്‍ത്തമാനം പറയുന്നൊന്നും ഉണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ ഭാഷ ഉപയോഗിക്കുന്നതിന്റെ ബ്രെയ്‌നിലെ മെമ്മറി പതുക്കെ പതുക്കെ കുറഞ്ഞു വരും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹക്കീമിനെ കണ്ടുമുട്ടുന്നത്”

”ആ സമയത്ത് പെട്ടന്ന് സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ക്ക് ഭാഷ കിട്ടുന്നില്ല എന്ന സാധനം പെര്‍ഫോമന്‍സില്‍ കൊണ്ടുവരണമെന്ന് എനിക്ക് തോന്നിയിരുന്നു. ബ്ലെസി ചേട്ടനോട് ഇത് പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷം. ഇത് ഞാന്‍ ഹക്കീമിനെ കണ്ടുമുട്ടുന്ന സീനില്‍ മാത്രമല്ല മറ്റൊരു സീനിലും ചെയ്തിട്ടുണ്ട്.”

”ഇത് ഞാന്‍ ടേക്കില്‍ ചെയ്തതാണ്, ബ്ലെസി ചേട്ടന് ഓര്‍മ കാണും. ഹക്കീം ഒരു കത്തുവച്ചിട്ട് പോകുന്ന രംഗമുണ്ട്. ഞാന്‍ ഓടിപ്പോയി ആ കത്ത് എടുക്കുന്നുണ്ട്. ആദ്യം ഞാന്‍ ആ കത്ത് എടുത്തിട്ട് വായിക്കാന്‍ കുറച്ച് അധികനേരം ശ്രമിക്കും. എനിക്ക് വാക്കുകള്‍ പിടികിട്ടുന്നില്ല. കുറച്ച് സമയം പേപ്പറില്‍ നോക്കുമ്പോഴാണ് കത്ത് തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്.”

”ഭാഷ തിരിച്ചറിയാനും സംസാരിക്കാനുമുള്ള ശേഷി ഇതിനോടകം ഇയാള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ എന്ന ഡീറ്റെയ്ലിങ് കൊണ്ടുവരാനാണ് ഞാന്‍ ഇതിലൂടെ ശ്രമിച്ചത്. കുറച്ച് ആളുകള്‍ ഇത് സ്‌പോട്ട് ചെയ്ത് പറഞ്ഞു, പക്ഷേ അങ്ങനെ വലിയൊരു ചര്‍ച്ചയായില്ല” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Latest Stories

സഞ്ജുവിന്റെ അഹന്ത ഇല്ലാതാക്കാൻ ഇങ്ങനെ ഫ്ലോപ്പ് ആകുന്നത് നല്ലതെന്ന് ആരാധകർ; നിരാശയിലും പിന്തുണ ലഭിച്ച് താരം

വീശിയിട്ട് ഒന്നും കൊള്ളുന്നില്ലലോ ഹാർദിക്കെ; ഇന്ത്യയെ തളച്ച് സൗത്ത് ആഫ്രിക്കൻ ബോളേഴ്‌സ്

അവനെ ആർസിബിയുടെ പടി ചവിട്ടാൻ അനുവദിക്കില്ല; ആരാധകരുടെ ആ മോഹം നടക്കില്ല; തുറന്നടിച്ച് എ ബി ഡിവില്യേഴ്‌സ്

"തീരുമാനം എടുക്കേണ്ടത് ക്ലബാണ്, പക്ഷെ ഞങ്ങളുടെ ആഗ്രഹം നിലവിലെ പരിശീലകൻ നിൽക്കണം എന്നാണ്"; മാഞ്ചസ്റ്റർ സിറ്റി താരം അഭിപ്രായപ്പെട്ടു

അയ്യോ സഞ്ജു; ഹീറോ ടു സീറോ; നിരാശപ്പെടുത്തി മലയാളി താരം

"ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ സഞ്ജു, ഒറ്റയ്ക്ക് വിജയത്തിലെത്തിക്കാനും അവനറിയാം"; മുൻ പാകിസ്ഥാൻ താരം അഭിപ്രായപ്പെട്ടു

ഇത് ചരിത്രം, ഗിന്നസ് റെക്കോഡ് തിരുത്തി 36കാരി; ദാനം ചെയ്തത് 2645 ലിറ്റർ മുലപ്പാൽ

2026 ലോകകപ്പിൽ മെസിയുടെ പങ്കാളിത്തത്തെ കുറിച്ച് തുറന്ന് സംസാരിച്ച് സഹതാരം; സംഭവം ഇങ്ങനെ

കാത്തിരിപ്പിന് വിരാമം, കണ്ണീരോര്‍മ്മയായി സുഹൈല്‍; ഏറ്റുമാനൂരിനെ സങ്കടക്കടലിലാഴ്ത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി

ഇന്ത്യൻ ടീമിലെ ഏറ്റവും ദുർബലമായ കണ്ണി ആ താരം, ഓസ്ട്രേലിയ അവനെ ലക്‌ഷ്യം വെക്കും; വമ്പൻ വെളിപ്പെടുത്തലുമായി ഗ്രെഗ് ചാപ്പൽ