സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍

‘എമ്പുരാന്‍’ സിനിമയെ എതിര്‍ക്കുന്നവര്‍ ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചിരുന്നുവെന്ന് നടന്‍ പ്രേംകുമാര്‍. കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം. കലാകാരന്റെ ആവിഷ്‌കാരത്തിന് മുകളില്‍ ഭരണകൂട താത്പര്യമാകാം, പക്ഷെ കത്രിക വയ്ക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല താന്‍ എന്നാണ് പ്രേംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

”സെന്‍സര്‍ കഴിഞ്ഞ് പ്രദര്‍ശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിര്‍പ്പ് വന്നത്. അസഹിഷ്ണുതയുള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്, ആരും എതിര്‍ത്തില്ല. ഇപ്പോള്‍ ആണ് അസഹിഷ്ണുത കാട്ടുന്നത്. കല ലോകത്തെ ഒന്നിപ്പിക്കുന്നതാണ് അത് വെറുപ്പിന്റെ ഭാഗം അല്ല. ആ സിനിമയെ ഇന്നിപ്പോള്‍ എതിര്‍ക്കുന്നവര്‍ പോലും ആ സിനിമ കണ്ടിട്ട് അനുകൂലിച്ച് സംസാരിച്ചതൊക്കെ നമ്മുടെ മുന്നിലുണ്ട്.”

”അപ്പോള്‍ എന്താണ് പെട്ടെന്ന് ഒരു പ്രകോപനം അവര്‍ക്ക് ഉണ്ടായതെന്ന് അറിയില്ല. അതിനകത്ത് ചിലപ്പോള്‍ രാഷ്ട്രീയം ഉണ്ടാകും. അതിലേക്കൊന്നും ഞാന്‍ പോകുന്നില്ല. കലാപ്രവര്‍ത്തകര്‍ക്ക് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അത് കലാകാരന്റെ അവകാശം തന്നെയാണ്. ഇവിടെ ഈ സിനിമയെ സംബന്ധിച്ചിടത്തോളം എനിക്ക് വ്യക്തിപരമായി സെന്‍സറിങ് സംവിധാനങ്ങളോട് അനുഭാവം ഉള്ളയാളല്ല ഞാന്‍.”

”കലാകാരന്റെ ആവിഷ്‌കാരത്തിന് മുകളില്‍ ഭരണകൂട താത്പര്യമാകാം, കത്രിക വയ്ക്കുന്നതിനോടും അത്തരം സ്വാതന്ത്യത്തിന് മേല്‍ കടന്നുകയറ്റം നടത്തുന്നതിനോടും വ്യക്തിപരമായിട്ട് യോജിക്കുന്ന ആളല്ല ഞാന്‍. അസഹിഷ്ണുതയുള്ള സമൂഹം അല്ല കേരളത്തില്‍ ഉള്ളത്. ഈ പറയുന്ന സിനിമയുടെ തന്നെ സൃഷ്ടാവായിട്ടുള്ള മുരളി ഗോപി അദ്ദേഹം മുമ്പ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ ചെയ്തിരുന്നു.”

”അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പരിഹസിച്ചു കൊണ്ടുള്ള സിനിമയായിരുന്നു. ആ സിനിമയെ പോലും സഹിഷ്ണുതയോടെ കണ്ട ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അന്നാരും അത് റീസെന്‍സറിങ് ചെയ്യണമെന്നോ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്നോ ആരും ആവശ്യപ്പെട്ടില്ല. അത് ആവിഷ്‌കാര സ്വാതന്ത്യമാണെന്ന് തന്നെയാണ് ഇവിടെയെല്ലാവരും സമീപിച്ചത്.”

”മറ്റൊന്ന് എനിക്ക് പറയാനുള്ളത്, കല എന്നു പറയുന്നത് സമൂഹത്തിനെ മനുഷ്യരെ ഒരുമിപ്പിക്കുന്നതാകണം. അതൊരിക്കലും ഒരു ഭിന്നിപ്പിന്റെ തലത്തിലേക്ക് പോകരുത്. ഔചിത്യം എന്ന് പറയുന്നത് കലാപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. കലാസൃഷ്ടി ചെയ്യുമ്പോള്‍ ഔചിത്യം ഉണ്ടാകേണ്ടതുണ്ട്” എന്നാണ് പ്രേംകുമാര്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി