'ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍'; ട്രോളുകള്‍ വിഷമിപ്പിക്കുന്നു എന്ന് പ്രയാഗ മാര്‍ട്ടിന്‍

മലയാളത്തിന്റെ പ്രിയങ്കരിയായ യുവനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയനടിയാകാന്‍ ഇതിനോടകം പ്രയാഗയ്ക്കായി. സിനിമയ്‌ക്കൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോകുന്ന പ്രയാഗ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന ട്രോളുകള്‍ പരിധി ലംഘിച്ച് അവഹേളിക്കലായി മാറുകയാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രയാഗ. ഇത് ഏറെ വിഷമിപ്പിക്കുന്നതാണെന്നും പ്രയാഗ പറയുന്നു.

“ദുരന്തം, എടുത്ത് കിണറ്റിലിടണം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങി മോശമായ കമന്റുകള്‍ ചിലര്‍ എഴുതുന്നത് കണ്ടിട്ടുണ്ട്. ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ? ആ ഒരു സ്വാതന്ത്ര്യം എടുക്കുന്നത് മോശമാണ്. ഇത് വളരെ വിഷമമുള്ള കാര്യമാണ്. പിന്നെ ഇതൊക്കെ പറയാനേ എനിക്ക് കഴിയൂ. അവരുടെ നിലവാരത്തിലേക്ക് താഴാന്‍ എനിക്കാകില്ല. അങ്ങനെ ചെയ്താല്‍ ഞാനും അവരും തമ്മില്‍ എന്ത് വ്യത്യാസം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു.

ഭൂമിയിലെ മനോഹര സ്വകാര്യമാണ് പ്രയാഗയുടെ പുതിയ ചിത്രം. ദീപക് പറമ്പോലാണ് ചിത്രത്തില്‍ നായകന്‍. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളിലെത്തും.

Latest Stories

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സഞ്ജു ഇല്ലാതെ കരീബിയൻ ദ്വീപിലേക്ക് വിമാനം പറക്കരുത്, അവൻ ഇല്ലെങ്കിൽ ആ യാത്ര കൊണ്ട് പ്രയോജനം ഇല്ല; രാജസ്ഥാൻ നായകനെ പുകഴ്ത്തി ഇതിഹാസം

സൈഡ് നല്‍കിയില്ല, കെഎസ്ആര്‍ടിസി തടഞ്ഞ് ആര്യ രാജേന്ദ്രന്‍; കേസെടുത്ത് പൊലീസ്

ഭാഷ അറിയാതെ ഡയലോഗ് പറയുമ്പോൾ അതിന്റെ ഇമോഷൻ കിട്ടില്ല: നസ്‌ലെന്‍

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്