'ഇവളെ എന്തിനാണ് സിനിമയിലേക്ക് വിട്ടത്, കല്യാണം കഴിപ്പിച്ച് കുടുംബിനി ആക്കേണ്ടതല്ലേ' എന്ന് മമ്മൂക്ക തമാശയോടെ പറയുമായിരുന്നു: പ്രവീണ

കഴിഞ്ഞ 30 വര്‍ഷമായി സിനിമയില്‍ സജീവമാണ് നടി പ്രവീണ. സിനിമയില്‍ മമ്മൂട്ടി തനിക്ക് തന്ന ഉപദേശങ്ങളെ കുറിച്ചാണ് പ്രവീണ ഇപ്പോള്‍ സംസാരിക്കുന്നത്. മമ്മൂട്ടി റെക്കമെന്റ് ചെയ്തതു കൊണ്ട് മാത്രം താന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്ത് വിളിച്ചിരുത്തി തന്നെ ഉപദേശിക്കാറുണ്ട് എന്നാണ് പ്രവീണ പറയുന്നത്.

”മമ്മൂക്കയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആളല്ല. ഞാന്‍ നാലഞ്ച് സിനിമ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല മനുഷ്യനാണ്. ലൊക്കേഷനില്‍ വച്ചൊക്കെ എന്നെ പാടിക്കും. മമ്മൂക്ക റെക്കമെന്റ് ചെയ്തിട്ട് മാത്രം ഞാന്‍ നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.”

”അദ്ദേഹത്തിന്റെ സിനിമകളിലേക്ക് ആണ് റെക്കമെന്റ് ചെയ്തിട്ടുള്ളത്. അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും. അവസരങ്ങള്‍ ഒരുപാട് വരും അത് നോക്കി എടുക്കണം. ആരാണ് നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും.”

”എന്റെ അമ്മയോട് ഇവളെ എന്തിനാണ് സിനിമയിലേക്കു വിട്ടത്, ഒരു കല്യാണമൊക്കെ കഴിപ്പിച്ച് നല്ല കുടുംബിനി ആയി വിടേണ്ടതല്ലേ. സിനിമയൊന്നും വേണ്ട എന്നൊക്കെ ഇങ്ങനെ തമാശ പോലെ പറയുമായിരുന്നു” എന്നാണ് പ്രവീണ ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ധനുഷിനൊപ്പം ‘വാത്തി’യിലാണ് പ്രവീണ ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ ധനുഷിന്റെ അമ്മയുടെ റോളിലാണ് പ്രവീണ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ തന്നെ വിളിച്ച് ധനുഷിന്റെ അമ്മയുടെ ക്യാരക്ടര്‍ ആണെന്ന് പറഞ്ഞപ്പോള്‍ കഥ പോലും കേള്‍ക്കാതെ ഓകെ പറയുകയായിരുന്നു എന്നാണ് പ്രവീണ പറയുന്നത്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം