ഈ സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ചെയ്‌തത്‌ പോലെ ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ല: പ്രശാന്ത് നീൽ

യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് ആരാധകർ ചിത്രത്തെ നോക്കികണ്ടത്. മികച്ച അഭിപ്രായങ്ങളോടെ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് സലാർ.

പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും മികച്ച പ്രകടനം തന്നെയാണ് സലാറിലെ ഏറ്റവും വലിയ ഘടകം. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ. പൃഥ്വിരാജ് ഒരു താരമെന്ന രീതിയിലല്ല സലാറിലേക്ക് വന്നതെന്നാണ് പ്രശാന്ത് നീൽ പറയുന്നത്.

“സലാറിന് വേണ്ടി പൃഥ്വിരാജ് ചെയ്‌തത്‌ ഇന്ത്യയിലെ മറ്റൊരു താരവും ചെയ്യില്ല. സലാർ ഒരു പ്രഭാസ് ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജിന് അറിയാമായിരുന്നു. അത്രയും വ്യക്തത മറ്റൊരു ഇൻഡസ്ട്രിയിൽ നിന്നുള്ള താരത്തിൽ നിന്നും ലഭിക്കില്ല. സംവിധായകനും കൂടിയായതുകൊണ്ട് അദ്ദേഹത്തിന് അത് പെട്ടെന്ന് മനസിലാവും.

ഈ സിനിമ ഒരു പ്രത്യേക രീതിയിലാണ് നിർമിക്കാൻ പോകുന്നതെന്നും തനിക്ക് ലഭിച്ച കഥാപാത്രം എത്രത്തോളം എക്സ്പോഷർ ഉണ്ടാക്കുമെന്നും പൃഥ്വിരാജിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഒരു താരമെന്ന നിലക്കാണ് സെറ്റിൽ വന്നതെങ്കിൽ ഈ കഥാപാത്രം ചെയ്യാൻ പൃഥ്വിരാജിനാവില്ലായിരുന്നു.” എന്നാണ് ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.

ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ