രാഷ്ട്രീയം കരിയറിനെ ബാധിച്ചു, പലരും ഒന്നിച്ച് അഭിനയിക്കുന്നില്ല.. ഭയമായിരിക്കും: പ്രകാശ് രാജ്

തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നു പറയാറുള്ള താരമാണ് പ്രകാശ് രാജ്. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ എല്ലാം പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. അതിനാല്‍ തന്നെ താരം വിമര്‍ശനങ്ങള്‍ക്കും ഇരയാവാറുണ്ട്. രാഷ്ട്രീയം തന്റെ കരിയറിനെ മോശമായി ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രകാശ് രാജ് ഇപ്പോള്‍.

രാഷ്ട്രീയം കരിയറിനെ ബാധിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് പലരും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നില്ല. അത് അവരോട് ആരും പറഞ്ഞിട്ടല്ല. അവര്‍ക്ക് ആശങ്കയുള്ളതിനാലാണ്. അതെല്ലാം നഷ്ടപ്പെടാനും മാത്രം ശക്തനും സമ്പന്നനുമാണ് താന്‍. തന്റെ ഭയമായിരിക്കും മറ്റുള്ളവരുടെ കരുത്ത് എന്നാണ് താന്‍ കരുതുന്നത്.

എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യം തോന്നുന്നു. താന്‍ ശബ്ദം ഉയര്‍ത്തി ഇല്ലായിരുന്നുവെങ്കില്‍, ഒരു നടന്‍ എന്ന പേരില്‍ മാത്രമായിരിക്കും തന്റെ മരണ ശേഷം താന്‍ അറിയപ്പെടുക. യഥാര്‍ത്ഥത്തില്‍ താന്‍ ആരാണെന്ന നിലയിലായിരിക്കില്ല. പക്ഷേ അങ്ങനെ ശബ്ദമുയര്‍ത്തുന്നത് പലതിനേയും ബാധിക്കും.

അത് അംഗീകരിക്കുന്നു എന്നാണ് പ്രകാശ് രാജ് പറയുന്നത്. ഇനിയും പല കാര്യത്തിലും ശബ്ദം ഉയര്‍ത്താത്ത താരങ്ങളുണ്ടെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ അക്കാര്യത്തില്‍ താന്‍ മറ്റുള്ളവരെ നിബര്‍ബന്ധിക്കുകയോ കുറ്റപ്പെടുത്തുകയോ ഇല്ല. ശബ്ദം ഉയര്‍ത്തിയാല്‍ അവര്‍ പല കാര്യങ്ങളില്‍ നിന്നും പിന്തള്ളപ്പെടും.

അവര്‍ക്ക് അത് അതിജീവിക്കാനാവില്ലെന്നും പ്രകാശ് രാജ് പറയുന്നു. അതേസമയം, ‘പൊന്നിയിന്‍ സെല്‍വന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ‘സലാം വെങ്കി’, ‘വരാല്‍’ എന്നീ സിനിമകളാണ് പ്രകാശ് രാജിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്