8 വര്‍ഷം മുമ്പ് ഞാന്‍ ചെയ്തു പോയ തെറ്റാണ്, നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു..; വീഡിയോയുമായി പ്രകാശ് രാജ്

ബെറ്റിംഗ് ആപ്പ് പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് തെലങ്കാന പൊലീസ്. പ്രകാശ് രാജ്, റാണ ദഗുബതി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ചു തുടങ്ങിയ 25 താരങ്ങള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയം ചര്‍ച്ചയായതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രകാശ് രാജ്. 8 വര്‍ഷം മുമ്പ് താന്‍ ചെയ്തു പോയ തെറ്റാണ് ബെറ്റിംഗ് ആപ്പ് പരസ്യത്തില്‍ അഭിനയിച്ചത് എന്നാണ് പ്രകാശ് രാജ് പറയുന്നത്.

”എനിക്ക് മറുപടി വേണ്ടതിനാല്‍ ഞാന്‍ എല്ലാവരോടും ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. അതിനാല്‍ ഇതാണ് എന്റെ മറുപടി. പൊലീസില്‍ നിന്നും എനിക്ക് ഇതുവരെ ഒരു സമന്‍സും ലഭിച്ചിട്ടില്ല. അങ്ങനെ വന്നാല്‍ ഞാന്‍ മറുപടി നല്‍കും. മറുപടി നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. 2016 ജൂണില്‍ ജംഗ്ലി റമ്മിയുടെ പരസ്യം ചെയ്യാനായി അവര്‍ എന്നെ സമീപിച്ചതിനാല്‍ ഞാന്‍ അത് ചെയ്തു.”

”എന്നാല്‍ കുറച്ച് മാസത്തിനുള്ളില്‍ തന്നെ ഇത് ശരിയല്ലെന്ന് തോന്നിയിരുന്നു, പക്ഷെ ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉള്ളതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. കോണ്‍ട്രാക്റ്റ് പുതുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും പറ്റില്ല എന്നാണ് ഞാന്‍ പറഞ്ഞത്. ആ പരസ്യം തുടരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇത് 9 വര്‍ഷം മുമ്പ് സംഭവിച്ച കാര്യമാണ്. അതിന് ശേഷം ഓണ്‍ലൈന്‍ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യങ്ങളും ഞാന്‍ ചെയ്തിട്ടില്ല.”

”പിന്നീട് കമ്പനി ഈ ആപ്പ് മറ്റൊരാള്‍ക്ക് വിറ്റെന്ന് എനിക്ക് തോന്നി, കാരണം 2021ല്‍ എന്റെ കുറച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രചരിപ്പിച്ചു. ഞാന്‍ അവര്‍ക്ക് ഒരു മെയിലും നോട്ടീസും അയച്ചു. കോണ്‍ട്രാക്റ്റിന്റെ കാലാവധി കഴിഞ്ഞതിനാല്‍ എന്റെ ദൃശ്യങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന് ഞാന്‍ വ്യക്തമാക്കി. അതിന് ശേഷം എന്റെ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് അവര്‍ നിര്‍ത്തി.”

”ബെറ്റിംഗ് ആപ്പുകള്‍ പ്രമോട്ട് ചെയ്യരുത് എന്ന് കരുതി ഞാന്‍ എടുത്ത തീരുമാനമാണിത്. ഇത്തരം ബെറ്റിംഗ് ആപ്പുകള്‍ക്ക് ഇരയാകരുത് എന്നാണ് യുവാക്കളോട് എനിക്ക് പറയാനുള്ളത്. ബെറ്റിംഗ് ആപ്പുകളോട് നോ പറയൂ. 8 വര്‍ഷം മുമ്പ് ചെയ്തു പോയ തെറ്റിനോട് നിങ്ങള്‍ ക്ഷമിക്കുമെന്ന് കരുതുന്നു” എന്നാണ് പ്രകാശ് രാജ് പറയുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്