ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി: പ്രകാശ് രാജ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചരിത്രവിജയത്തില്‍ ആശംസകളുമായി നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്‍ഡിഎയുടെ അക്കൗണ്ട് പൂട്ടിച്ചതില്‍ കേരള ജനതയോട് പ്രകാശ് രാജ് നന്ദി അറിയിച്ചു.

“”ദൈവത്തിന്റെ സ്വന്തം നാടായ കേരളം ചെകുത്താനെ ചവിട്ടി പുറത്താക്കി. ആശംസകള്‍ പിണറായി വിജയന്‍ സര്‍. നല്ല ഭരണത്തിന് വര്‍ഗീയതെയും മതഭ്രാന്തിനെയും മറികടന്ന് സര്‍ക്കാര്‍ വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്നേഹിക്കുന്നു”” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

വീണ്ടും അധികാരത്തില്‍ എത്തുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്.

ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്. ഇടത് മുന്നണിക്ക് ഭരണത്തുടര്‍ച്ചയുണ്ടാവുന്നതും ചരിത്രത്തില്‍ ഇതാദ്യമാണ്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി