ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

ഡല്‍ഹിയില്‍ സുരേഷ് ഗോപിയുടെ പുതിയ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് നടി പ്രാചി തെഹ്‌ലാന്‍. സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രാചി തെഹ്ലാന്‍ സന്തോഷം പങ്കുവച്ചു. ‘വരാഹം’ എന്ന സിനിമയില്‍ പ്രാചിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. പുതിയ ഓഫീസില്‍ പോയി സുരേഷ് ഗോപിയെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷമാണ് പ്രാചി പങ്കുവച്ചിരിക്കുന്നത്.

”ചില കണ്ടുമുട്ടലുകള്‍ അപാരമായ സന്തോഷമാണ് തരുന്നത്. ഇതിഹാസ നായകനായ സുരേഷ് ഏട്ടനെ വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചു. അദ്ദേഹം എന്റെ സഹനടനാണ്, മലയാളം സൂപ്പര്‍സ്റ്റാര്‍, ഇപ്പോള്‍ ബഹുമാനപ്പെട്ട പെട്രോളിയം, ടൂറിസം മന്ത്രി.”

”തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും, അദ്ദേഹം എന്നത്തേയും പോലെ ഊഷ്മളവും വിനയപൂര്‍വവുമായ സ്വീകരണമൊരുക്കി ഈ ദിവസത്തെ അവിസ്മരണീയമാക്കി. സുരേഷേട്ടന് ഏറ്റവും പ്രിയപ്പെട്ട കലാകാന്ദ് സമ്മാനിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷമായി, പക്ഷേ ജിലേബി അദ്ദേഹത്തിന് ഇഷ്ടമായോ എന്ന് സംശയമുണ്ട്.”

”എല്ലാ അര്‍ഥത്തിലും ശരിക്കും ഒരു മധുരതാരമായ നിമിഷം. ഈ ആവേശകരമായ പുതിയ അധ്യായത്തില്‍ സുരേഷ് ഏട്ടന് വിജയാശംസകള്‍ നേരുന്നു” എന്നാണ് പ്രാചി കുറിച്ചിരിക്കുന്നത്. മന്ത്രി ആയതു മുതല്‍ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് സാധിച്ചതെന്നും പ്രാചി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ