കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി.. എനിക്ക് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹന്‍ലാലും..: വിഷ്ണു മഞ്ചു

അപ്രതീക്ഷിതമായ പ്രതിസന്ധിയില്‍ അകപ്പെട്ടെങ്കിലും തെലുങ്കില്‍ നിന്നും ഏറെ പ്രതീക്ഷയോടെ എത്തുന്ന പ്രോജക്ട് ആണ് ‘കണ്ണപ്പ’. റിലീസിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കവെ സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷണം പോയത് ചിത്രത്തെ കടുത്ത പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. എങ്കിലും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ശ്രദ്ധ നേടുകയാണ്.

സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും പ്രഭാസും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നടന്‍ വിഷ്ണു മഞ്ചു നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണത്തില്‍ ഇരുതാരങ്ങളും നല്‍കിയ അകമഴിഞ്ഞ സഹായങ്ങളെക്കുറിച്ച് വീണ്ടും വാചാലനായിരിക്കുകയാണ് വിഷ്ണു. പ്രതിഫലത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി എന്നാണ് വിഷ്ണു പറയുന്നത്.

മോഹന്‍ലാലും പ്രഭാസുമാണ് കണ്ണപ്പ ഇന്ന് കാണുന്ന രീതിയിലെത്താന്‍ സഹായിച്ച രണ്ടുപേര്‍. മോഹന്‍ലാല്‍ വലിയൊരു സൂപ്പര്‍സ്റ്റാറാണ്. എന്റെ സിനിമയില്‍ ഇതുപോലൊരു ചെറിയ വേഷം ചെയ്യണ ആവശ്യം അദ്ദേഹത്തിനില്ല. എന്നാല്‍ എന്റെ പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും മൂലം ആ വേഷം ചെയ്യാന്‍ ഒരു മിനിറ്റില്‍ തന്നെ അദ്ദേഹം സമ്മതിച്ചു.

ഇനി പ്രഭാസിലേക്ക് വന്നാല്‍ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തിനും ഈ വേഷം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എന്റെ ഈ സിനിമയ്ക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ അദ്ദേഹവും തയ്യാറായി.

വേഷം എന്തെന്ന് പോലും കേള്‍ക്കാതെയാണ് ഈ കഥാപാത്രമാകാന്‍ അദ്ദേഹം സമ്മതം മൂളിയത്. പ്രഭാസും മോഹന്‍ലാലും ഈ സിനിമയ്ക്കായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഓരോ തവണ അവരുടെ പ്രതിഫലത്തെ കുറിച്ച് ചോദിക്കുമ്പോഴും, ‘ഞങ്ങള്‍ക്ക് പ്രതിഫലം തരാന്‍ മാത്രം നീ വലിയ ആളായോ’, എന്ന് ചോദിക്കും.

‘നീ എനിക്ക് ചുറ്റുമാണ് വളര്‍ന്നത്, എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ’ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. എന്നെ കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ മറുപടി. അക്ഷയ് കുമാര്‍ സാധാരണ വാങ്ങുന്നതിനേക്കാള്‍ പ്രതിഫലം കുറവാണ് കൈപ്പറ്റിയത്. അദ്ദേഹത്തിന് പ്രതിഫലത്തില്‍ കുറവുവരുത്തേണ്ട കാര്യമൊന്നുമില്ല, എന്നിട്ടും കുറവ് പ്രതിഫലമാണ് വാങ്ങിയത് എന്നാണ് വിഷ്ണു പറയുന്നത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്