എവിടെയും സ്വസ്ഥതയില്ല, എന്റെ സ്വകാര്യത നഷ്ടപ്പെട്ടതിന് ഞാന്‍ രാജമൗലിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്: പ്രഭാസ്

ഒരു തെലുങ്ക് താരമായി മാത്രം അറിയപ്പെട്ടിരുന്ന പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി മാറുന്നത് ‘ബാഹുബലി’ സിനിമയോടെയാണ്. ബാഹുബലി സിനിമയ്ക്ക് ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ കണ്‍ഫ്യൂഷനില്‍ ആയിരുന്നു താന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രഭാസ് ഇപ്പോള്‍.

തനിക്ക് പഴയതു പോലെ സ്വകാര്യത ഇപ്പോള്‍ കിട്ടാറില്ല എന്നാണ് പ്രഭാസ് പറയുന്നത്. വിദേശത്ത് പോലും തനിക്ക് സ്വകാര്യത കിട്ടാതെയായി എന്നാണ് പ്രഭാസ് പറയുന്നത്. ”ഞാന്‍ ഇറ്റലിയില്‍ ആയിരുന്നപ്പോള്‍ പെട്ടെന്ന് ഒരാള്‍ വന്ന് എന്റെ പേര് വിളിച്ചു. അയാള്‍ക്ക് ഇംഗ്ലീഷ് പോലും അറിയില്ല.”

”അയാള്‍ ബാഹുബലി കണ്ടതു കൊണ്ടാണ് എന്നെ തിരിച്ചറിഞ്ഞതെന്ന് പറഞ്ഞു. എന്റെ സ്വകാര്യത നഷ്ടപ്പെട്ടതിന് ഞാന്‍ രാജമൗലിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്” എന്നാണ് പ്രഭാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ എത്തിയ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി പ്രഭാസിന് വന്‍ ഹൈപ്പാണ് ഉണ്ടാക്കി കൊടുത്തത്.

ബാലഹുബലി ആദ്യ ഭാഗം 650 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്ടാം ഭാഗം 1900 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. എന്നാല്‍ ബാഹുബലി സ്റ്റാര്‍ എന്നറിയപ്പെടാന്‍ ആരംഭിച്ച പ്രഭാസിന്റെ പിന്നീട് എത്തിയ ‘സാഹോ’, ‘ആദിപുരുഷ്’, ‘രാധേശ്യാം’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ബിഗ് ഫ്‌ലോപ്പുകള്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന ‘സലാര്‍’ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രമായി എത്തുന്നതിനാല്‍ മലയാളി പ്രേക്ഷകരും ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹോംബാലെ ഫിലിസും പ്രശാന്ത് നീലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വലിയ ഹൈപ്പും ലഭിച്ചിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി