നിങ്ങള്‍ തന്നെയാണോ വരദരാജ മന്നാറായി വേഷമിട്ടത്? ഇത് എനിക്ക് വിശ്വസിക്കാനാവുന്നില്ല..; പൃഥ്വിയോട് പ്രഭാസ്, മറുപടിയുമായി താരം

‘സലാര്‍’ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും പ്രഭാസും. സിനിമയില്‍ സുഹൃത്തുക്കളായി എത്തിയ താരങ്ങള്‍ പരസ്പരം പിന്തുണയ്ക്കാറും പ്രോത്സാഹിപ്പിക്കാറുമുണ്ട്. പൃഥ്വിരാജിനെ പ്രശംസിച്ചു കൊണ്ട് പ്രഭാസ് പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

‘ആടുജീവിതം’ ട്രെയ്‌ലര്‍ എത്തിയതോടെ പൃഥ്വിയുടെ പെര്‍ഫോമന്‍സിനെയും ഡെഡിക്കേഷനെയും വാനോളം പ്രശംസിച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. അതിജീവനത്തിന്റെയും ഒറ്റപ്പെടലിന്റെയും കഥപറയുന്ന ചിത്രത്തിനായി പൃത്വിരാജ് നടത്തിയ ‘ബോഡി ട്രാന്‍സ്ഫര്‍മേഷനും’ കഠിനാധ്വാനവുമാണ് പ്രഭാസിനെ ഞെട്ടിച്ചത്.

”എന്റെ സഹോദരന്‍ പൃഥ്വിരാജ്, നിങ്ങള്‍ എന്താണ് ഈ ചെയ്തത്! വരദരാജ മന്നാറായി വേഷമിട്ടത് നിങ്ങള്‍ തന്നെയാണെന്ന് വിശ്വസിക്കാനാവുന്നില്ല. അഭിനന്ദനങ്ങളും ആശംസകളും. ഒരുപാട് സ്‌നേഹത്തോടെ ആടുജീവിതത്തിനായി കാത്തിരിക്കുന്നു. ബ്ലോക്ക്ബസ്റ്റര്‍ ലോഡിംഗ്” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പ്രഭാസ് കുറിച്ചത്.

ഇതിന് മറുപടിയായി, ‘നന്ദി ദേവ! ഉടന്‍ യുദ്ധക്കളത്തില്‍ കാണാം #ശൗരംഗ്യപര്‍വ്വം’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ബെന്യാമിന്റെ ഏറെ ജനപ്രിയമായ നോവലാണ് അതേ പേരില്‍ സിനിമയാകുന്നത്.

നാല് വര്‍ഷത്തിലേറെ ചിത്രീകരണം നീണ്ടുനിന്ന സിനിമയാണിത്. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്നായിരുന്നു ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലെ ഷൂട്ടിംഗ് നിന്നു പോയത്. ഷൂട്ടിംഗിനായി ആടുകളെ കൊണ്ടുവന്നപ്പോള്‍ മൃഗസംരക്ഷണ വകുപ്പ് അടക്കം സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Latest Stories

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ

ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വിവ പാലസ്തീന്‍ ഗാനം ഉയരണം; ഇസ്രായേലിന്റേത് കണ്ണില്‍ചോരയില്ലാത്ത കടന്നാക്രമണമെന്ന് സിപിഎം

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്