'വിളിച്ചാല്‍ സമയത്ത് ഫോണ്‍ എടുക്കില്ല'; അനുഷ്‌കയെ കുറിച്ച് പ്രഭാസിനുള്ള പരാതി

പ്രഭാസ്-അനുഷ്‌ക ഷെട്ടി വിവാഹത്തെ കുറിച്ചുളള ഗോസിപ്പുകള്‍ പരക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രഭാസും അനുഷ്‌കയും ഒരു സിനിമയില്‍ ഒന്നിച്ചാലും ഒരുമിച്ചൊരു വേദി പങ്കിട്ടാലും പിന്നെ ഗോസിപ്പ് കോളങ്ങള്‍ നിറയുന്നത് ഇരുവരുടെയും പ്രണയവാര്‍ത്തകളായിരിക്കും. ബാഹുബലിയില്‍ ഇരുവരും ജോഡിയായി എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടിയത്. തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് ഇരുവരും പറഞ്ഞിട്ടും ഗോസിപ്പുകള്‍ കളമൊഴിയുന്നില്ല.

അടുത്ത സുഹൃത്തുക്കളായിട്ടും അനുഷ്ട ആവശ്യ സമയത്ത് വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നാണ് പ്രഭാസ് പറയുന്നത്. ഒരു തെലുങ്ക് ന്യൂസ് ചാനലുമായുള്ള അഭിമുഖത്തിലാണ് പ്രഭാസ് ഇക്കാര്യം പറഞ്ഞത്. “അനുഷ്‌കയ്ക്ക് നല്ല ഉയരവുമുണ്ട്, കാണാന്‍ സുന്ദരിയുമാണ്. എന്നാല്‍ ഒരു കോളും അവര്‍ സമയത്ത് എടുക്കില്ല.” പ്രഭാസ് പറഞ്ഞു.

കാജള്‍ അഗര്‍വാളിനെ കുറിച്ചും പ്രഭാസ് അഭിമുഖത്തില്‍ പറഞ്ഞു. “കാജള്‍ സുന്ദരിയാണ്, ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി. എന്നാല്‍ ഡ്രസിംഗ് സെന്‍സ് കുറവായിരുന്നു. ആദ്യ കാലത്ത് കാജളിന്റെ വസ്ത്രധാരണ രീതി എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ആ പോരായ്മ പരിഹസിച്ചിട്ടുണ്ട്.” പ്രഭാസ് പറഞ്ഞു.

തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പ്രഭാസ്. സുജീത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം യുവി ക്രിയേഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ഓഗസ്റ്റ് 30-ന് തിയേറ്ററുകളിലെത്തും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ