എന്റെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിയെക്കാൾ നല്ല എക്സാമ്പിൾ വേറെയില്ല: പൂർണിമ ഇന്ദ്രജിത്ത്

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹത്തിന് ശേഷം പിന്നീട് സിനിമകളിൽ നിന്നും പൂർണിമ ഇടവേളയെടുത്തിരുന്നു. ഇപ്പോൾ പ്രാണ എന്ന ക്ലോത്തിങ് ബ്രാന്റിന്റെ ഉടമസ്ഥയും ടിവി അവതാരികയും മറ്റുമായി തിരക്കിലാണ് പൂർണിമ. കൂടാതെ സിനിമകളിലും സജീവമാണ് താരം. രാജീവ് രവി ചിത്രം തുറമുഖത്തിൽ ശ്രദ്ധേയമായ വേഷമായിരുന്നു പൂർണിമയുടേത്.

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് പൂർണിമ. തന്റെ മക്കൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിയെക്കാൾ മികച്ച ഉദാഹരണം വേറെയില്ലെന്നാണ് പൂർണിമ പറയുന്നത്. അത്രയും അക്ഷീണം പരിശ്രമിക്കുന്നതും കഷ്ടപ്പെടുന്നതുമായ ഒരാളാണ് പൃഥ്വിയെന്നും പൂർണിമ പറയുന്നു.

“നമ്മൾ എന്തു ചെയ്യുമ്പോഴും ഏറ്റവും നല്ല എക്സാമ്പിൾ നമ്മൾ തന്നെയാകണമെന്ന് പറയാറുണ്ട്. എനിക്ക് എന്റെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പൃഥ്വിയെക്കാൾ നല്ല എക്സാമ്പിൾ വേറെയില്ല.

കാരണം, അത്രയും അക്ഷീണം പരിശ്രമിക്കുന്നതും കഷ്ടപ്പെടുന്നതുമായ ഒരാളാണ് പൃഥ്വി. പൃഥ്വിയുടെ യാത്ര നിങ്ങൾ എല്ലാവരും കാണുന്നതാണ്. അത് ഞാനും കണ്ടിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയിൽ പുറത്തറിയാത്ത ധാരാളം കാര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. അത് ഒരുക്കലും എളുപ്പമല്ല. വിജയം നേടിയ ശേഷം ഇത്രയൊക്കെ കഷ്ടപ്പാടിലൂടെ പോകുക എന്നത് ബുദ്ധിമുട്ടാണ്.

അത് ഓരോരുത്തരുടെയും ചോയ്സാണ്. അവർ അത് വേണ്ടെന്ന് വെച്ചാൽപോലും ആരും ചോദിക്കില്ല. പക്ഷെ വീണ്ടും പരിശ്രമിക്കുക എന്നത്, നമ്മളെ പഠിപ്പിക്കുന്ന പാഠങ്ങൾ ഒരുപാടുണ്ട്. നമ്മുടെ കുടുംബത്തിലെ ഒരാൾക്ക് ഒരു വിജയമുണ്ടാകുമ്പോൾ അത് നമ്മുടെയും കൂടി സന്തോഷമാണ്. ഇപ്പോൾ ആ ഒരു നിമിഷത്തിലാണ് ഞാനും.” എന്നാണ് പൂർണിമ പൃഥ്വിയെ കുറിച്ച് പറഞ്ഞത്.

‘തൊട്ടപ്പൻ’ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രമാണ് പൂർണിമയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ദ്രജിത്താണ് ചിത്രത്തിൽ നായകനായെത്തുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ആദ്യമായാണ് ഇന്ദ്രജിത്തും പൂർണിമയും ജോഡികളായി ഒരു ചിത്രത്തിലെത്തുന്നത്. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”