എന്റെ വീടിനെ വിഭജിക്കുന്ന നിയമത്തെ എങ്ങനെ പിന്തുണയ്ക്കും, കേന്ദ്ര സര്‍ക്കാര്‍ നമ്മളെ ഒന്നിപ്പിച്ചു; പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നടി പൂജ ഭട്ട്

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടി പൂജ ഭട്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ പ്രശംസിച്ച നടി എതിര്‍ശബ്ദം ഉയര്‍ത്തുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച രീതിയെന്നും വ്യക്തമാക്കി. മുംബൈയിലെ കൊളാബയില്‍ നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്താണ് പൂജ ഭട്ട് നിലപാട് വ്യക്തമാക്കിയത്.

“നമ്മുടെ നിശ്ശബ്ദത ആരെയും സംരക്ഷിക്കുകയില്ല. കേന്ദ്ര സര്‍ക്കാര്‍ നമ്മളെ യഥാര്‍ത്ഥത്തില്‍ ഒന്നിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ട സമയമാണ് എന്നാണ് സിഎഎക്കും എന്‍ആര്‍സിക്കും എതിരേ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സന്ദേശം. ശക്തമായ തെളിച്ചമുള്ളതു കേള്‍ക്കുന്നതു വരെ ഞങ്ങള്‍ അവസാനിപ്പിക്കില്ല. എതിര്‍ക്കുക എന്നതാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ രീതി.” പൂജ ഭട്ട് പറഞ്ഞു.

രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണം. ഷഹീന്‍ ബാഗിലേയും ലഖ്നൗവിലേയുമെല്ലാം സ്ത്രീകളുടെ ശബ്ദം. കൂടുതല്‍ ശബ്ദം ഉയര്‍ത്തണം എന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും താരം വ്യക്തമാക്കി. തന്റെ വീടിനെ വിഭജിക്കുന്ന സിഎഎയും എന്‍ആര്‍സിയേയും പിന്തുണയ്ക്കില്ലെന്നും പൂജ വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ