'ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി, വൃക്ക നഷ്ടപ്പെട്ടു'; കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയത് കുടുംബാംഗം, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍

തന്നെ കുടുംബാംഗം വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ് തമിഴ് നടന്‍ പൊന്നമ്പലം. ഭക്ഷണത്തിലും മറ്റും സ്ലോ പൊയിസണ്‍ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് നടന്‍ ആരോപിക്കുന്നത്. അടുത്തിടെ പൊന്നമ്പലം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മദ്യപിച്ച് തന്റെ വൃക്ക തകരാറിലായതാണെന്ന് ആളുകള്‍ കരുതിയെന്നും എന്നാല്‍ വിഷം ബാധിച്ചതാണ് അതിന് പിന്നിലുള്ള കാരണമെന്നുമാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞത്.

അടുത്തിടെയാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാഹിത നിലയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി പത്തിനായിരുന്നു നടന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.

‘മദ്യപിച്ച് വൃക്ക തകരാറിലായതാണെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍ അങ്ങനെയല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ മനേജറായി എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം ബിയറില്‍ എന്തോ വിഷം കലര്‍ത്തി നല്‍കി.

ഇയാളാണ് ഇതിന് പിന്നിലെന്ന് ആദ്യം അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ രസത്തില്‍ കലര്‍ത്തി തന്നു. ഇത് എന്റെ ആരോഗ്യത്തെ ബാധിച്ചു. എന്നോടുള്ള അസൂയ കൊണ്ട് ചെയ്തതാണ് ഇതെല്ലാം,’- പൊന്നമ്പലം പറഞ്ഞു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല