അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല, അദ്ദേഹം രണ്ടോ മൂന്നോ ലക്ഷം രൂപ തരുമെന്നേ കരുതിയുള്ളു, പക്ഷേ: തുറന്നുപറഞ്ഞ് നടന്‍

വൃക്കകള്‍ തകരാറിലായി അപകടനിലയിലായിരുന്ന തമിഴ് നടന്‍ പൊന്നമ്പലം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയിലായ അദ്ദേഹത്തിന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഫെബ്രുവരി മാസത്തില്‍ ആയിരുന്നു. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ ആ പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് ഏറ്റവും വലിയ സഹായം നല്‍കിയ താരത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൊന്നമ്പലം.

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയാണ് അസുഖ സമയത്ത് തന്നെ ഏറ്റവും പരിഗണിച്ചതെന്ന് പറയുന്നു പൊന്നമ്പലം. 40 ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയതെന്നും പറയുന്നു. അദ്ദേഹം രണ്ടോ മൂന്നോ ലക്ഷം നല്‍കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ചിരഞ്ജീവി സാര്‍ അതിനൊക്കെ അപ്പുറം പോയി. 40 ലക്ഷം രൂപയാണ് ആശുപത്രി കിടക്കയില്‍ കഴിഞ്ഞ എനിക്ക് അദ്ദേഹം നല്‍കിയത്. ആ സഹായം ഞാന്‍ ഒരിക്കലും മറക്കില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞത്, പൊന്നമ്പലം അഭിമുഖത്തില്‍ പറഞ്ഞു

താന്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലാക്കിയെന്നാണ് പലരും കരുതിയതെന്നും എന്നാല്‍ യാഥാര്‍ഥ്യം തന്റെ ഒരു അടുത്ത ബന്ധു ബിയറില്‍ വിഷം കലക്കി നല്‍കിയതയാണ് തന്റെ ആരോഗ്യ താറുമാറാക്കിയതെന്ന് പൊന്നമ്പലം ഈയിടെ വെളിപ്പെടുത്തിയിരുന്നു. പല താരങ്ങളില്‍ നിന്നും അവശ്യ സമയത്ത് ലഭിച്ച സഹായത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്