മോദിയും അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അഭിനന്ദിച്ച് രജനികാന്ത്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് നടന്‍ രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെയാണെന്ന് രജനി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് രജനിയുടെ പ്രശംസ.

“കാശ്മീര്‍ ദൗത്യത്തിന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലിമെന്റില്‍ അമിത് ഷാ നടത്തിയ പ്രസംഗം വളരെ മനോഹരമായിരുന്നു. മോദിയും അമിത് ഷായും അര്‍ജുനനെയും കൃഷ്ണനെയും പോലെയാണ്. അവരാരാണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ഞാന്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു.” രജനികാന്ത് പറഞ്ഞു.

വെങ്കയ്യ നായിഡു രാഷ്ട്രീയക്കാരന്‍ ആകേണ്ടിയിരുന്ന ആളല്ലെന്നും അദ്ദേഹം ഒരു നല്ല ആത്മീയ നേതാവാണെന്നും രജനികാന്ത് പറഞ്ഞു. കശ്മീരിനുണ്ടായിരുന്ന പദവികള്‍ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിര്‍ത്തി പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതായത്. ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായാണ് മാറ്റിയത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്