നീചനായ വില്ലനാണ് ഞാന്‍: മാസ്റ്ററിലെ കഥാപാത്രത്തെ കുറിച്ച് വിജയ് സേതുപതി

ലോകേഷ് കനകരാജ് ഒരുക്കുന്ന “മാസ്റ്റര്‍” ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ വിജയ് സേതുപതി. ദളപതി വിജയ് നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സേതുപതി എത്തുന്നത്. ഏറ്റവും നീചനായ വില്ലനായാണ് താന്‍ മാസ്റ്ററില്‍ വേഷമിടുന്നത് എന്നാണ് വിജയ് സേതുപതി വ്യക്തമാക്കുന്നത്.

“”ഏറ്റവും നീചനായ വില്ലന്‍ കഥാപാത്രത്തെയാണ് മാസ്റ്ററില്‍ അവതരിപ്പിക്കുന്നത്. എന്റെ കഥാപാത്രത്തിന് നന്മയുടെ ഒരു കണിക പോലുമില്ല. അത്രയ്ക്കും നീചമാണ്. ഞാന്‍ ഇത് ആസ്വദിച്ചാണ് ചെയ്തത്”” എന്ന് വിജയ് സേതുപതി ഒരു തമിഴ് മാസികയോട് പറഞ്ഞു.

റെജീന കസാന്‍ഡ്രയും സേതുപതിയുടെ മകളും വേഷമിടുന്ന രണ്ടു വെബ് സീരിസില്‍ അഭിനയിക്കുമെന്നും സേതുപതി വ്യക്തമാക്കി. രണ്ട് പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തുന്ന ഈ സീരിസുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

മാസ്റ്ററില്‍ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. മാളവിക മോഹനന്‍ ആണ് നായിക. നടി ആന്‍ഡ്രിയ ജെറോമിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. ഒരു ഗുണ്ടാ സംഘത്തിന്റെ നേതാവായാണ് സേതുപതി വേഷമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു