'ഫാന്‍സിനു വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങള്‍ ഭാഗ്യവാന്മാരാണ്'; മമ്മൂട്ടിയെ പ്രശംസിച്ച് പീറ്റര്‍ ഹെയ്ന്‍

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ സംവിധാനത്തില്‍ മമ്മൂട്ടി ഡ്യുപ്പില്ലാതെയാണ് സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് പീറ്റര്‍ ഹെയ്ന്‍ പറയുന്നത്. അതു പറഞ്ഞ് മധുരരാജ പ്രീ ലോഞ്ച് പരിപാടിയില്‍ മാപ്പ് പറയുകയും ചെയ്തു പീറ്റര്‍ ഹെയ്ന്‍.

“ചിത്രത്തിനായി മമ്മൂട്ടിയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതുവരെ ചെയ്തതിനേക്കാള്‍ മികച്ചതായിരിക്കണം മധുരരാജയിലെ ഫൈറ്റെന്ന് എനിക്കും വൈശാഖിനും ഒരു പ്ലാനുണ്ടായിരുന്നു. അതിനു വേണ്ടി കൂടുതല്‍ പ്രയാസകരമായ സ്റ്റണ്ട് സീനുകള്‍ മമ്മൂട്ടി സാറിനു നല്‍കിയിരുന്നു. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകള്‍ എടുത്തത്. വളരെ കഠിനമായ ആ സീനുകളോട് അദ്ദേഹം സഹകരിച്ചു, ഇതെല്ലാം ആരാധകര്‍ക്ക് കൂടി വേണ്ടിയാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാര്‍… താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്. ഫാന്‍സിനു വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങള്‍ ആരാധകര്‍ ഭാഗ്യവാന്മാരാണ്, ” പീറ്റര്‍ ഹെയിന്‍ പറഞ്ഞു.

ആദ്യഭാഗമായ പോക്കിരി രാജയെക്കാള്‍ ആക്ഷന്‍ രംഗങ്ങള്‍ മധുരരാജയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം. ചിത്രത്തില്‍ അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണും ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്”

Latest Stories

"സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല, അമിത് ഷായും അദാനിയും വന്നിരുന്നു"; എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ

"ഇപ്പോൾ അതിന്റെ അനന്തരഫലങ്ങൾ എനിക്ക് കാണാൻ കഴിയും"; തന്റെ വലിയ തെറ്റ് വെളിപ്പെടുത്തി റാഷിദ് ഖാൻ

"സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മാ​യി തൃ​ശൂ​രി​ൽ താ​മ​സി​ച്ചു, ഭാ​ര​ത് ഹെ​റി​റ്റേ​ജ് എ​ന്ന വീ​ട്ടു​പേ​രി​ൽ 11 വോട്ടുകൾ ചേർത്തു"; ആരോപണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

രാജ്യത്ത് അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ 6 പാർട്ടികൾക്ക് രജിസ്ട്രേഷനില്ല

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ അടുത്ത വീരേന്ദർ സെവാഗിനെ കണ്ടെത്തി; വിലയിരുത്തലുമായി മൈക്കൽ ക്ലാർക്ക്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം; പാക് ദേശീയ അസംബ്ലിയില്‍ നഷ്ടക്കണക്ക് നിരത്തി പ്രതിരോധമന്ത്രാലയം

കിങ്ഡം ഇൻട്രോ സീനിൽ എനിക്ക് കോൺഫിഡൻസ് തന്നത് വിജയ് സേതുപതിയുടെ ആ പെർഫോമൻസ്: മനസുതുറന്ന് വെങ്കിടേഷ്

'പുരുഷന്മാർക്ക് എതിരല്ല; സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം ചെയ്യേണ്ട ആവശ്യമില്ല': തുറന്നുപറഞ്ഞ് നടി ഭാമ

'ഇത്തരം കാര്യങ്ങൾ പറഞ്ഞതിന് ചില കളിക്കാരെ പുറത്താക്കുന്നു'; ബുംറയുടെ പരിമിതമായ പങ്കാളിത്തത്തെക്കുറിച്ച് തുറന്ന പ്രതികരണവുമായി രഹാനെ