വിജയ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നത് പോലുമെന്നാണ് ആളുകളുടെ ധാരണ, അടിമയാണെങ്കിൽതന്നെ അവർ ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? മറുപടിയുമായി ദേവികയും വിജയ്‍യും

വിവാഹം കഴിഞ്ഞതോടുകൂടിയാണ് ഗായകൻ വിജയ് മാധവും സീരിയൽ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലിൽ സജീവമാകുന്നത്. തങ്ങളുടെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം യുട്യൂബ് ചാനലിലൂടെ ഇരുവരും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തങ്ങൾ നേരിടുന്ന വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

വിജയ് പറയുന്നത് എന്താണോ അതിനു അനുസരിച്ചാണ് താൻ ജീവിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ എന്നാണ് ദേവിക പറയുന്നത്. ‘വിജയ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നത് പോലുമെന്നാണ് ആളുകളുടെ ധാരണ. പക്ഷേ, ഞങ്ങളുടെ കാര്യത്തിൽ എല്ലാ കാര്യങ്ങളും ഡിസ്കസ് ചെയ്യുന്നവരാണ് ഞങ്ങൾ. എല്ലാം പരസ്പരം അറിയാം.

”രണ്ടാമത്തെ പ്രസവം സിസേറിയനായിരുന്നു. വീട്ടിൽ വന്ന സമയമായിരുന്നു. നമ്മുടെ വീഡിയോയെ വിമർശിച്ചു വേറെ ഒരാൾ ഇട്ട വീഡിയോയിലെ കമന്റാണ് കണ്ടത്. മാഷിനെ സൈക്കോയെന്ന് വിളിച്ചും നിങ്ങൾ സെപ്പറേറ്റ് ആകണം, ദേവിക ഓടിപ്പോകൂ എന്നിങ്ങനെയുള്ളതായിരുന്നു കമന്റുകളിൽ അധികവും. ‌മക്കളെ മോശമായി പറഞ്ഞും, ഓം പരമാന്മ സമാധിയായി എന്നൊക്കെയുള്ള കമന്റുകൾ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. അന്ന് ഞാൻ നിർബന്ധിച്ചിട്ടാണ് മാഷ്  റിയാക്ഷൻ വീഡിയോ ചെയ്തത്’ ദേവിക പറയുന്നു.

മാഷിനെ കുറിച്ച് എന്റെ കുടുംബത്തിൽ ഉള്ളവർക്കു പോലും തെറ്റിദ്ധാരണകളുണ്ട്. കാരണം പണ്ട് ഞാൻ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോൾ ഞാനത് കുറച്ചു. കുട്ടികളായതും തിരക്കുകളും പ്രായമായതുമൊക്കെയാണ് അതിനു കാരണം. ഇതൊന്നും ആളുകൾ ചിന്തിക്കുന്നില്ല. ആളുകളുടെ വിചാരം ഞാൻ ഇപ്പോഴും ഇരുപത്തിയഞ്ച് വയസിൽ ഓടിനടക്കുന്ന ആളാണ് എന്നാണ്. അതിൽ നിന്നൊക്കെ ഞാൻ ഒന്ന് ചെറുതായപ്പോ എല്ലാവരും വിചാരിച്ചു മാഷ് എന്നെ ഓവർ പവർ ചെയ്യുന്നതുകൊണ്ട് ഞാൻ ഇങ്ങനെയായി എന്നാണ് ആളുകൾ വിചാരിക്കുന്നത്’ ദേവിക പറഞ്ഞു.

അതേസമയം, താൻ ദേവികയെ അടിമയായി വെച്ചിരിക്കുകയാണെന്ന് തന്നെ കരുതൂ, അവർ ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? എന്നൊരു ചോദ്യം ഉണ്ട്. പക്ഷെ നമുക്കത് ചോദിക്കാൻ പറ്റില്ല എന്നായിരുന്നു ഇക്കാര്യത്തിൽ വിജയ്‍യുടെ പ്രതികരണം. തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്നതാണ് സത്യമെന്ന് ദേവികയും അഭിമുഖത്തിൽ പറഞ്ഞു.

2022 ജനുവരിയിലാണ് ദേവികയും വിജയ് മാധവും വിവാഹിതരായത്. റിയാലിറ്റി ഷോകളും സംഗീതവുമാണ് വിജയ് മാധവിനെ പ്രശസ്‌തനാക്കിയത്. സീരിയലുകൾ വഴിയാണ് ദേവിക നമ്പ്യാർ മലയാളികൾക്ക് സുപരിചിതയായത്.

Latest Stories

വീണ്ടും നിപ, മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ചെന്നൈയിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി, സഞ്ജു സാംസന്റെ പ്രതികരണം വൈറൽ

അല്ലു അര്‍ജുന്റെ പിതാവിനെ ചോദ്യം ചെയ്ത് ഇഡി; നടപടി യൂണിയന്‍ ബാങ്കിന്റെ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍

IND VS ENG: ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി; ബോളർമാരെ എയറിൽ കേറ്റി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റും കൈവിട്ട് പോകുമോ എന്ന് ആരാധകർ

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു; തീ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ കപ്പലിന്റെ സുരക്ഷയെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം