അന്ന് തമാശയ്ക്ക് അക്കാര്യം അനിഖയോട് പറഞ്ഞിരുന്നു, ഇന്ന് എന്റെ നായിക ആയാണ് പലരും അവളെ സജസ്റ്റ് ചെയ്യുന്നത്: ആസിഫ് അലി

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് തുടരുന്നു. ചിത്രത്തില്‍ ആസിഫ് അലിക്ക് വളരെ ചെറിയ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ ആസിഫിന്റെയും മംമ്തയുടെയും മകളായാണ് നടി അനിഖ സുരേന്ദ്രന്‍ വേഷമിട്ടത്.

അന്ന് മകളായ താരത്തെ ഇന്ന് തന്റെ നായിക ആയാണ് പലരും സജസ്റ്റ് ചെയ്യുന്നത് എന്നാണ് ആസിഫ് അലി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിച്ചതിന് ശേഷമുള്ള അനുഭവമാണ് ആസിഫ് അലി പങ്കുവച്ചിരിക്കുന്നത്.

”ഇപ്പോഴും എന്റെ മോള്‍ ഹയ കഥ തുടരുന്നുവിലെ പാട്ട് കാണുമ്പോള്‍ ചോദിക്കും അത് ആരാണ് എന്റെ മടിയില്‍ ഇരിക്കുന്ന കുട്ടിയെന്ന്. അന്ന് അനിഖയെ മടിയിലിരുത്തി കീ ബോര്‍ഡ് വായിച്ച് കൊടുക്കുമ്പോള്‍ ഞാന്‍ അവളോട് തമാശയ്ക്ക് പറഞ്ഞിട്ടുണ്ട് നീ ഭാവിയില്‍ എന്റെ ഹീറോയിനായി അഭിനയിക്കുമെന്ന്.”

”അന്ന് അത് തമാശയ്ക്ക് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ കഥ കേള്‍ക്കുമ്പോള്‍ നായികയുടെ കാര്യം പറയുമ്പോള്‍ അനിഖയെ പലരും എനിക്ക് സജസ്റ്റ് ചെയ്യാന്‍ തുടങ്ങി” എന്നാണ് ആസിഫ് അലി പറയുന്നത്. അതേസമയം, ബാലതാരമായി സിനിമയില്‍ എത്തിയ അനിഖ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.

‘ഓ മൈ ഡാര്‍ലിംഗ്’ എന്ന സിനിമയിലൂടെയാണ് അനിഖ മലയാള സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ മുതല്‍ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. മെല്‍വിന്‍ ജി. ബാബു ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ