ചില ഡ്രസ്സ് കാണുമ്പോള്‍ സോമേട്ടന് അത് വേണം; ഒരിക്കല്‍ മമ്മൂട്ടിയുടേത് വേണമെന്ന് പറഞ്ഞു!: പോള്‍സണ്‍

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം ധാരാളം സിനിമകളില്‍ സോമന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സോമന് ഉണ്ടായിരുന്ന ഒരു വിചിത്ര ശീലത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ പോള്‍സണ്‍.

മമ്മൂട്ടി നായകനായെത്തിയ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

പോള്‍സണിന്റെ വാക്കുകള്‍

ചിലരിടുന്ന ഡ്രസ് കാണുമ്പോള്‍ സോമേട്ടന് അത് വേണമെന്ന് തോന്നും. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് അനുസരിച്ചുള്ള വേഷങ്ങളാകും കൊടുക്കുന്നത്. മണിവത്തൂരിലെ ആയിരം ശിവരാത്രി എന്ന സിനിമയില്‍ സോമേട്ടന്‍ ഉണ്ട്. കോളറില്ലാത്ത ഷര്‍ട്ട്, ജുബ്ബ എന്നിവയാണ് സോമേട്ടന്റെ വേഷങ്ങള്‍. മമ്മൂട്ടിക്ക് നല്ല കമ്പനിയുടെ സാധനങ്ങളാണ്,’ എന്ന് പറയും

‘അത് എനിക്ക് ഇടുന്നതില്‍ കുഴപ്പമില്ലല്ലോ ഞാന്‍ ഇട്ടോട്ടെ എന്ന് സോമേട്ടന്‍ ചോദിക്കും. അല്ല, ഇത് മമ്മൂട്ടിയുടേതാണ് എന്ന് ഞാന്‍ പറയും. ഇത് മമ്മൂട്ടിക്കുള്ളതാണ്, സോമേട്ടനുള്ളത് വേറെയാണ് എന്ന് പറയും. ഒരെണ്ണം മാറി ഇട്ടെന്ന് വെച്ച് കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ,

അതിട്ടാല്‍ പോരേ എന്നാണ് പുള്ളി പിന്നെയും ചോദിക്കുക. മമ്മൂട്ടിയുടേത് നല്ല കമ്പനിയുടെ ഷര്‍ട്ടാണ്,’ എന്നൊക്കെയാണ് സോമേട്ടന്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ