തെലുങ്കില്‍ ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കാന്‍ ഉപദേശിച്ചവരുണ്ട്.. എന്റെ സ്വഭാവം കാരണം ആളുകള്‍ മുഖത്ത് നോക്കാതെയായി: പാര്‍വതി തിരുവോത്ത്

കരിയറിന്റെ തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണം ഉണ്ടാക്കാന്‍ ഉപദേശം നല്‍കിയവരുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ആത്മവിശ്വാസം വരികയായിരുന്നു എന്നാണ് പാര്‍വതി ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തില്‍ വന്ന് അര്‍ഥവത്തായ സിനിമകള്‍ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാല്‍ എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ സിനിമകള്‍ കുറവാണ്, പക്ഷേ ഫാഷന്‍ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്.

ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും എനിക്കിത് പറ്റും എന്ന ആത്മവിശ്വാസമുണ്ടായി. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം അത്രമേലുണ്ടായിരുന്ന ഒരു കാലത്തായിരുന്നില്ല എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമെന്നതും നന്നായി. അതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്.

ചോദ്യങ്ങള്‍ ചോദിക്കുന്ന എന്റെ സ്വഭാവവും ഡബ്ല്യുസിസിയൊക്കെയായപ്പോള്‍ ആളുകള്‍ എന്റെ മുഖത്ത് പോലും നോക്കാതെയായി. പക്ഷേ ഞാന്‍ സിനിമാ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂര്‍ണബോധ്യമുണ്ട്. ഇങ്ങനെ പറയാന്‍ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകള്‍ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് എനിക്ക് നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനാകുന്നത്.

നല്ലൊരു മനുഷ്യനാകാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എനിക്ക് സിനിമാ അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ പട്ടിണിക്കിടുക എന്നതാണല്ലോ. അവസരങ്ങള്‍ ലഭിക്കാതെ ഞാന്‍ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക? നിലവില്‍ പല പ്രോജക്ടുകളുടെയും എഴുത്തിന്റെ ഭാഗമാകുന്നുണ്ട് എന്നാണ് പാര്‍വതി പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും