സിനിമയില്‍ ഞാന്‍ ചെയ്യുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിക്കുന്നത് നസറുദ്ദീന്‍ ഷായുടെ വാക്കുകള്‍: പാര്‍വതി തിരുവോത്ത്

സിനിമയില്‍ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിക്കുന്നത് നസറുദ്ദീന്‍ ഷായുടെ വാക്കുകള്‍ എന്ന് നടി പാര്‍വതി തിരുവോത്ത്. മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി നസറുദ്ദീന്‍ ഷായോടുള്ള ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞത്.

നസറുദ്ദീന്‍ ഷായുടെ കൂടെ ഒരു സീന്‍ അഭിനയിച്ചാല്‍ തന്നെ അത് വലിയ അനുഭവമായിരിക്കും. ഒരു സിനിമ സ്‌കൂളില്‍ പോകുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ് സിനിമയില്‍ താന്‍ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിര്‍ണ്ണയിച്ചത് എന്നാണ് താരം പറയുന്നത്.

ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കില്‍ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണം. പക്ഷെ സീനിലുള്ളത് മോശം അഭിനേതാവാണെങ്കില്‍ നിങ്ങള്‍ക്ക്് മോശമായി ചെയ്യാനുള്ള കഴിവില്ലെന്ന് നസറുദ്ദീന്‍ ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ പില്‍ക്കാലത്ത് തനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ടെന്നും പാര്‍വതി പറയുന്നു.

കൂടാതെ അന്തരിച്ച നടി ശ്രീവിദ്യക്ക് ഒപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും പാര്‍വതി വ്യക്തമാക്കി. ശ്രീവിദ്യ അമ്മക്കൊപ്പം അഭിനയിക്കാനും കൊതി തോന്നിയിരുന്നു. അവര്‍ നേരത്തെ പോയി എന്നത് തന്നില്‍ നഷ്ടബോധമുണ്ടാക്കുന്ന കാര്യമാണെന്നും പാര്‍വതി പറയുന്നു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം