ജയറാമിന് എങ്ങനെ എന്നെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ല, നല്ല ദേഷ്യമായിരുന്നു അന്ന് എനിക്ക്; പാർവതി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പാർവതിയും ജയറാമും. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത പാർവ്വതി തന്റെ പ്രണയത്തെ കുറിച്ചും കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ദേഷ്യത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ച് പാർവതി സംസാരിച്ചത്.

ആദ്യ സമയത്ത് താൻ ഭയങ്കര ദേഷ്യമുള്ള വ്യക്തിയായിരുന്നു. താൻ ഒരു അഹങ്കാരിയാണ് എന്ന് തനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. അനിയത്തിയുടെ മരണത്തോടെയാണ് തനിക്ക് ദേഷ്യം കുറഞ്ഞതെന്നും പാർവ്വതി പറഞ്ഞു. ആ സമയത്ത് ജയറാം തന്നെ എങ്ങനെ ഇഷ്ടപ്പെട്ടന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

മക്കളോട് താൻ ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല. എന്ത് കാര്യങ്ങളും അവർക്ക് പറഞ്ഞ് കൊടുക്കും. തങ്ങളെല്ലാവരും ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ആളുകളാണ്.അതുകൊണ്ട് തന്നെ പറയുന്നത് എന്താണെന്ന് മനസിലാക്കി അവർ തിരുത്താറുണ്ടെന്നും പാർവ്വതി പറഞ്ഞു. താനും ജയറാമും പ്രണയിച്ച് വിവാഹിതരായവരാണ്. അതിനാൽ മക്കളോട് പ്രണയിക്കരുതെന്ന് പറയാൻ തങ്ങൾക്ക് അവകാശമില്ല.

നല്ല സ്വഭാവമുള്ളവരെ തെരഞ്ഞെടുക്കണം എന്ന് മാത്രമെ ഞങ്ങൾ അവരോട് പറഞ്ഞിട്ടുള്ളൂ. മക്കൾക്ക് ആരോടെങ്കിലും ക്രഷ് തോന്നുമ്പോൾ അവർ തന്നോട് പറയാറുണ്ടെന്നും പാർവ്വതി കൂട്ടിച്ചേർത്തു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത