പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത സനലിനെതിരെ ആഷിക് അബു

നടി പാര്‍വതിയുടെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ സംവിധായകന്‍ ആഷിക് അബു. നിങ്ങളുടെ രാഷ്ട്രീയ സത്യസന്ധതയുടെ ലിസ്റ്റില്‍നിന്ന് എന്നെ ഒഴിവാക്കണമെന്നാണ് ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ആഷിക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

“സെക്‌സി ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചതായി കാണുന്നു. സൂപ്പര്‍! ദയവായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണം. പ്ലീസ്.

https://www.facebook.com/AashiqAbuOnline/posts/953264191509357

കഴിഞ്ഞ ദിവസമാണ് നടി പാര്‍വ്വതിക്ക് രാഷ്ട്രീയ സത്യസന്ധതയില്ലെന്ന വിമര്‍ശനം സനല്‍കുമാര്‍ ശശിധരന്‍ ഉന്നയിച്ചത്. അവര്‍ക്ക് സത്യസന്ധമായ രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്നെങ്കില്‍ ജൂറി തിരഞ്ഞെടുത്ത സെക്‌സി ദുര്‍ഗ്ഗയെ ഒഴിവാക്കിയതിനെ കുറിച്ച് ഗോവയിലെ പുരസ്‌കാര വേദിയില്‍ വെച്ച് പറയുമായിരുന്നു എന്നായിരുന്നു സനല്‍കുമാറിന്റെ വിമര്‍ശനം.

സനലിന്റെ മുന്‍ചിത്രമായ ഒഴിവു ദിവസത്തെ കളി വിതരണത്തിന് എത്തിച്ചത് ആഷിക് അബുവിന്റെ നിര്‍മ്മാണ കമ്പനിയായിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്