അനിയത്തി മരിച്ചതോടെ എന്റെ സ്വഭാവം മാറിപ്പോയി്! അഹങ്കാരവും ദേഷ്യവും, ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടുവെന്ന് അറിയില്ല: പാര്‍വ്വതി

വിവാഹത്തോടെ അഭിനയലോകത്തുനിന്നും മാറിനിന്നെങ്കിലും നടി പാര്‍വതിയെ മലയാളി പ്രേക്ഷകര്‍ മറന്നിട്ടില്ല. ഇപ്പോഴിതാ സിനിമാ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും കുറിച്ച് നടി മനസ്സുതുറന്നിരിക്കുകയാണ് . ജയറാമും കാളിദാസനുമൊക്കെ സിനിമയിലുള്ളതിനാല്‍ തനിക്ക് വലിയ ഗ്യാപ്പൊന്നും ഫീല്‍ ചെയ്തിട്ടേയില്ലെന്ന് പാര്‍വതി ബിഹൈന്‍ഡ് വുഡ്‌സുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്നു.

പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമായിരുന്നു തനിക്കെന്നും കുട്ടികള്‍ വന്ന ശേഷമാണ് തന്റെ ദേഷ്യമൊക്കെ പോയതെന്നും നടി പറഞ്ഞു. അഹങ്കാരവും ദേഷ്യവുമൊക്കെയുണ്ടായിരുന്നു. ജയറാമിന് എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല. ആ ദേഷ്യം സെറ്റില്‍ഡൗണായത് അനിയത്തി മരിച്ചപ്പോഴായിരുന്നു.

അവള്‍ക്ക് 21 വയസായിരുന്നു. എനിക്ക് 26 വയസായിരുന്നു. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. മക്കളോടൊരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. അവരോട് കാര്യം പറഞ്ഞ് മനസിലാക്കാറുണ്ട്. കാര്യങ്ങള്‍ അവര്‍ തന്നെ മനസിലാക്കാറുണ്ട്.

പ്രണയകഥ പബ്ലിഷാക്കുമെന്ന് പറഞ്ഞ് ജേണലിസ്റ്റുകള്‍ പേടിപ്പിക്കുമായിരുന്നു. ഫോണ്‍ ബില്ലൊക്കെ എടുത്തുവെച്ചാണ് പരിപാടിക്ക് ക്ഷണിക്കുന്നത്. എന്റെയും അമ്മയുടേയും ശബ്ദം ഒരേപോലെയാണ്. ജയറാം വിളിക്കുമ്പോള്‍ അമ്മയാണ് എടുക്കുന്നതെങ്കില്‍ ഫോണ്‍ കട്ട് ചെയ്യുമായിരുന്നു. പാര്‍വതി പറഞ്ഞു.

Latest Stories

വിഷ്ണുപ്രിയ വധക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷാവിധി ഉച്ചയ്ക്ക് ശേഷം

രാഹുല്‍ ദ്രാവിഡുമായി ഇനി മുന്നോട്ടില്ല, പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങി ബിസിസിഐ

ബാങ്ക് ബാലന്‍സ് കാലിയായി, കുടുംബം നോക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു, പക്ഷെ..: സംയുക്ത

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

IPL 2024: ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിയെ ധോണിയുടേതുമായി താരതമ്യം ചെയ്ത് എബിഡി

പ്ലസ് ടു പാസായ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ അക്കൗണ്ടിലെത്തും; സര്‍ക്കാര്‍ ആനുകൂല്യം ഉപരിപഠനത്തിനായി

അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി

ജയിലില്‍ നിന്നും മുന്‍ പ്രധാനമന്ത്രിയുടെ ഭീഷണി; ഇടപെട്ട് ഇസ്ലാമാബാദ് കോടതി; ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷറയെ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്

IPL 2024: കടമ്പകൾ ഏറെ, ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ ഇനി ഇതൊക്കെ സംഭവിക്കണം; മുംബൈ ഉൾപ്പെടെ കനിയണം

ടി20 ലോകകപ്പ് 2024: പരിചയസമ്പത്തും പ്രതിഭയും നിറഞ്ഞ ടീമുമായി ശ്രീലങ്ക, സൂപ്പര്‍ താരം മടങ്ങിയെത്തി