'സമ്മര്‍ ഇന്‍ ബത്‌ലഹേമിന്' രണ്ടാം ഭാഗം; തുറന്ന് പറ‍ഞ്ഞ് സിബി മലയില്‍

ജയറാം സുരേഷ് ​ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സമ്മർ ഇൻ ബത്‌ലഹേമം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം സജീവമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെപ്പറ്റി സംവിധായകനായ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ കൊത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാതൃഭൂമി ഡോട്ട്‌കോമിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. സമ്മര്‍ ഇന്‍ ബത് ലഹേമിന്റെ രണ്ടാം ഭാഗത്തെപ്പറ്റി ഇപ്പോള്‍ താൻ ചിന്തിക്കുന്നില്ലെന്നും. നല്ലൊരു കഥ വന്നാല്‍ അപ്പോള്‍ നോക്കാം എന്നുമാണ് അദ്ദേഹം പറ‍ഞ്ഞത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സിബി മലയില്‍ തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് കൊത്ത്. ആസിഫ് അലിയെ നായകനായി എത്തുന്ന ചിത്രത്തിൽ നിഖില വിമലാണ് നായികയായെത്തുന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിടയില്‍ അറിയാതെ പോകുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളാണ് കൊത്ത് എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നാണ് ചിത്രത്തെ കുറിച്ച് സിബി മലയില്‍ പറയുന്നത്.

ഹേമന്ദ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രം 16-ന് തിയേറ്ററുകളില്‍ എത്തുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്