രമണന്‍ വരും, പഞ്ചാബി ഹൗസിന് രണ്ടാംഭാഗം; ഹരിശ്രീ അശോകന്‍ പറയുന്നു

പഞ്ചാബി ഹൗസ് എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്ടത്തോടെ ഓര്‍ത്തിരിയ്ക്കാന്‍ കാരണം നായകന്‍ ദിലീപും സംവിധായകര്‍ റാഫി മെക്കാര്‍ട്ടിനും മാത്രമല്ല. അത് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രത്തിന്റെയും വിജയമായിരുന്നു. ഇപ്പോഴിതാ ചിലപ്പോള്‍ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിലൂടെ രമണന്‍ എന്ന കഥാപാത്രം തിരിച്ചു വന്നേക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകന്‍.

മഴവില്‍ എന്റെര്‍റ്റൈന്‍മെന്റ്‌സ് അവാര്‍ഡ്‌സ് 2023ന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് താരം ഇക്കാര്യം പറഞ്ഞത്. കോമഡി ചിത്രങ്ങള്‍ അധികം വരുന്നില്ലെന്നും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കൊതിയാണെന്നും അദ്ദേഹം പറഞ്ഞു.

‘മീശമാധവനിലെ കണിക്കാണിക്കുന്ന സീന്‍ കാരണമാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പോകാന്‍ കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ എല്ലാ മലയാളി അസോസിയേഷന്‍കാരും ക്ഷണിച്ചു, അതൊക്കെ ഇപ്പോഴും ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

1998 ലാണ് റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പഞ്ചാബി ഹൗസ് എന്ന ചിത്രം റിലീസ് ചെയ്തത്. ദിലീപ് കേന്ദ്ര നായികനായി എത്തിയ ചിത്രത്തില്‍ ഹരിശ്രീ അശോകനെ കൂടാതെ ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, ലാല്‍, മോഹിനി, തിലകന്‍, ജോമോള്‍, ജനാര്‍ദ്ദനന്‍, നീന കുറുപ്പ്, എന്‍എഫ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ