അത് സൗബിന്‍ ഷാഹിറിന് വിഷമമായെന്ന് അറിഞ്ഞു, അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നു: ഒമര്‍ ലുലു

നടന്‍ സൗബിന്‍ ഷാഹിറിനെ ചീത്തവിളിക്കുന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് വെളിപ്പെടുത്തി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരുന്നു. അറിവില്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആരെങ്കിലും ഹാക്ക് ചെയ്തതാണോ എന്നറിയില്ലെന്നും ഒമര്‍ ലുലു പറഞ്ഞു.

സൗബിനും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായതായി അറിഞ്ഞുവെന്നും അതില്‍ അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നുവെന്നും ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

ഒമര്‍ലുലുവിന്റെ കുറിപ്പ്

പ്രിയപ്പെട്ടവരെ ,
എന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ പേജിലൂടെ സംവിധായകനും നടനുമായ ശ്രീ സൗബിന്‍ ഷാഹിറിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് പരക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെടുകയും,പേജുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിന്‍മാരെ വിളിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ പറ്റി ഒരു അറിവുമില്ല എന്നാണ് അറിഞ്ഞത്.

ഇനി എന്റെ അകൗണ്ട് എതെങ്കിലും ഹാക്കേര്‍സ് ഹാക്ക് ചെയ്തോ എന്നും എനിക്ക് അറിയില്ല. ശ്രീ സൗബിന്‍ ഷാഹിറിനും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും വിഷമമുണ്ടായത് അറിഞ്ഞു അതില്‍ ഞാനും അങ്ങേയറ്റം ഖേദം രേഖപ്പെടുത്തുന്നു . ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നു .
സ്നേഹത്തോടെ

Latest Stories

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം