എന്നെ സംബന്ധിച്ച് അതൊന്നുമല്ല ഇസ്ലാം; ഇന്‍ബോക്‌സിലെ വിമര്‍ശകര്‍ക്കായി ഒമര്‍ലുലുവിന്റെ വാക്കുകള്‍

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത്. ഇസ്ലാം എന്ന അറബിക്ക് വാക്കിന്റെ അര്‍ത്ഥം ‘സമാധാനം’ എന്നാണെന്നും ഒരാളെ ഒരു കാര്യം നിര്‍ബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാല്‍ അയ്യാള്‍ക്ക് ‘സമാധാനം’ കിട്ടുമോ എന്നും ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഒമര്‍ലുലുവിന്റെ വാക്കുകള്‍
നീ മുസ്ലിം ആണോ അതേ എന്ന് പറഞ്ഞാ അടുത്ത ചോദ്യം നീ എന്ത് മുസ്ലീം ? നോമ്പ് എടുക്കാത്ത, അഞ്ച് നേരം നമസ്‌കരിക്കാത്ത, പള്ളിയില്‍ പോകാത്ത നീ എങ്ങനെ ഇസ്ലാം ആവുക? നീ ആരാ മുസ്ലിംകള്‍ കാലത്തിന് അനുസരിച്ച് മാറണം എന്ന് പറയുവാന്‍. എന്റെ ഇന്‍ബോക്‌സ് മുഴുവന്‍ ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ വരുന്നുണ്ട് അവര്‍ക്കായി.
ഞാന്‍ മനസ്സിലാക്കിയ ഇസ്ലാം എന്നത് വളരെ ലളിതമാണ്,എനിക്ക് അത് ഒരു ഐഡിയോളജിയാണ് നിര്‍ബന്ധപ്പൂര്‍വമായ അരാധന രീതികളോ വസ്ത്രധാരണയോ അല്ലാ ഇസ്ലാം.

1)ഇസ്ലാം എന്ന അറബിക്ക് വാക്കിന് തന്നെ അര്‍ത്ഥം ”സമാധാനം” എന്നാണ് it’s a peace of mind.
ഒരാളെ ഒരു കാര്യം നിര്‍ബന്ധിച്ച് പട്ടാളച്ചിട്ട പോലെ ചെയ്യിപ്പിച്ചാല്‍ അയ്യാള്‍ക്ക് ”സമാധാനം” കിട്ടുമോ ?

2)ഞാന്‍ എന്ത് വേഷം ധരിച്ചാലോ,കള്ള് കുടിച്ചാലോ,നോമ്പ് നോറ്റാലോ,നിസ്‌കരിച്ചാലോ, പള്ളിയില്‍ പോയാലോ, ഹജ്ജ് ചെയ്താലോ ഇല്ലെങ്കിലോ മറ്റൊരാളെ ബാധിക്കുന്നില്ല. അതിന്റെ എല്ലാ ഗുണവും ദോഷവും എനിക്ക് തന്നെ അത് കൊണ്ട് അത് ഞാനും പടച്ചവനും തമ്മില്‍ പറഞ്ഞോളാം.

3)അതേ സമയം ഞാന്‍ സക്കാത്ത് കൊടുക്കാറുണ്ടോ?
ഉണ്ടെങ്കില്‍ എന്ത് കൊടുത്തു എത്ര കൊടുത്തു എന്ന് ആരും ഇതുവരെ എന്നോട് ചോദിച്ചിട്ട് ഇല്ലാ. ഞാന്‍ ഇസ്ലാം എന്ന് പറഞ്ഞിട്ട് സകാത്ത് കൊടുക്കുന്നിലെങ്കില്‍ നിങ്ങള്‍ ചോദിച്ചോ കാരണം സകാത്ത് അത് കിട്ടുന്ന ആള്‍ക്ക് ഉപകാരം ഉള്ള കാര്യമാണ്.. ശരിക്കും മറ്റൊരാള്‍ക്ക് ഉപകാരം കിട്ടുന്ന കാര്യങ്ങള്‍ അല്ലേ നമ്മള്‍ പരസ്പരം ചോദിക്കേണ്ടത്. ഈ ലോകത്ത് എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണ്, ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥവും സമാധാനം എന്നാണ്. അത്‌കൊണ്ട് നമ്മുക്ക് സമാധാനം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യുക, ഹാപ്പിയായി ജീവിക്കുക മരിക്കുക ഇതാണ് ഞാന്‍ മനസ്സിലാക്കിയ എന്റെ ഇസ്ലാം എന്റെ സമാധാനം

Latest Stories

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ