എന്റെ സിനിമകള്‍ കാണേണ്ടെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ട്.. ചാന്‍സിനായി സെമി ന്യൂഡ് ചിത്രങ്ങള്‍ വരെ പലരും അയച്ചിട്ടുണ്ട്: ഒമര്‍ ലുലു

തന്റെ സിനിമകള്‍ കാണണ്ടെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സിനിമകളിലും പ്രസ്താവനകളിലും ഡബ്ബിള്‍ മീനിംഗ് കോമഡികള്‍ വരുന്നതിനെ കുറിച്ച് സംസാരിക്കവെയാണ് സംവിധായകന്‍ ഇതിനെ കുറിച്ച് പറഞ്ഞത്.

തന്റെ കുടുംബത്തോട് തന്റെ സിനിമകള്‍ കാണേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ പപ്പ കാണാറില്ല. അതിനാല്‍ കുഴപ്പമില്ല. കുടുംബത്തിലെ ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍ അവരോട് സിനിമ നിര്‍മ്മിക്കൂ, അവര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമ സംവിധാനം ചെയ്തു തരാമെന്ന് പറയും.

നിങ്ങള്‍ പറയുന്നത് പോലെ സിനിമ ചെയ്യാം പക്ഷെ നിങ്ങള്‍ സിനിമ നിര്‍മ്മിക്കുമോ എന്ന് അവരോട് ചോദിക്കും എന്നാണ് ഒമര്‍ ലുലു പറയുന്നത്. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നഷ്ടം വന്ന ചിത്രം ധമാക്കയാണെന്നും അതില്‍ വിഷമമുണ്ടെന്നും സംവിധായകന്‍ പറയുന്നുണ്ട്.

താന്‍ ചെയ്തതില്‍ ഏറ്റവും ലാഭമുണ്ടായ ചിത്രം അഡാര്‍ ലവ് ആയിരുന്നു. പുലുമുരുകനേക്കാളും ഡബ്ബില്‍ ലാഭമുണ്ടാക്കിയ ചിത്രമാണ് അഡാര്‍ ലവ് എന്നാണ് സംവിധായകന്‍ പറയുന്നത്. അഡാര്‍ ലവ്വ് വിജയിച്ച സമയത്ത് ചില പെണ്‍കുട്ടികള്‍ ചാന്‍സ് കിട്ടാന്‍ വേണ്ടി സെമി ന്യൂഡ് ചിത്രങ്ങള്‍ അയച്ചു തന്നിട്ടുണ്ടെന്ന് ഒമര്‍ ലുലു മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ഇതിനെ കുറിച്ചും സംവിധായകന്‍ സംസാരിക്കുന്നുണ്ട്. അവതാരകന്‍ ഈ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ഓവര്‍ നൈറ്റ് സെന്‍സേഷന്‍ ആയിരുന്നു അതിനുള്ള കാരണമെന്നും ഒമര്‍ ലുലു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest Stories

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീക്ഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്