പീഡന രംഗമുള്ള സിനിമകള്‍ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണോ? ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്: ഒമര്‍ ലുലു

തന്റെ സിനിമയ്‌ക്കെതിരെയുള്ള കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു. എക്‌സൈസ് കേസ് എടുത്തതിന് പിന്നാലെ ‘നല്ല സമയം’ എന്ന സിനിമ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരിക്കുകയാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന തന്റെ സിനിമകള്‍ക്ക് എല്ലാം ഇതേ വിധി വരുമോ എന്ന ആശങ്കയുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.

ഇന്ന് സിനിമയുടെ പ്രദര്‍ശനം നേരത്തെ ചാര്‍ട്ട് ചെയ്തിട്ടുള്ളതു കൊണ്ട് അത് നടക്കും. നാളെ മുതല്‍ പ്രദര്‍ശനമില്ല. വിതരണക്കാരെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് നഷ്ടമാണ്. പക്ഷേ അത് കാര്യമാക്കുന്നില്ല. നമ്മള്‍ കാരണം സമൂഹം വഴിതെറ്റുന്നു എന്നാണ് പറയുന്നത്.

കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. വിധി വന്ന ശേഷം ഇനി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഈ സിനിമയ്‌ക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ വിഷമിപ്പിക്കുന്നതാണ്. യുവാക്കള്‍ക്ക് സിനിമ ഇഷ്ടമാകുന്നുണ്ട്. സിനിമയെ സിനിമയായി കാണാത്തവര്‍ക്കാണ് പ്രശ്‌നം.

സിനിമ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നല്ലേ പറയുന്നത്. പീഡന രംഗമുള്ള സിനിമകള്‍ പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണോ? തീര്‍ച്ചയായും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഇത്തരം രംഗങ്ങളുള്ള മറ്റ് പല സിനിമകളും ഇവിടെ ആരാധകരുടെ പിന്തുണയോടെ പ്രദര്‍ശിപ്പിക്കുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്ള ആളല്ല താന്‍. പലരും നിലനില്‍പ്പിന് വേണ്ടി രാഷ്ട്രീയം പറയുന്നു. താന്‍ പാര്‍ട്ടി നോക്കാതെ പറയുന്നു. എല്ലാവരെയും സുഖിപ്പിച്ച് നില്‍ക്കുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ. ഇനി തന്റെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെയും വിധി സമാനമായിരിക്കില്ലേ എന്ന് ആശങ്ക ഉണ്ട് എന്നാണ് ഒമര്‍ ലുലു മനോരമയോട് പ്രതികരിച്ചിരിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ