അഡാറ് ലവ് ഹിന്ദി റിലീസ് കണ്ട് ചില മലയാളികള്‍ കരയുന്നത് കണ്ടാ സത്യം പറഞ്ഞാ ചിരി വരും: ഒമര്‍ ലുലു

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ “ഒരു അഡാറ് ലവ്” ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി കാഴ്ചക്കാരെയും മികച്ച പ്രതികരണങ്ങളും നേടിയിരുന്നു. എന്നാല്‍ സിനിമയെ വിമര്‍ശിച്ച് എത്തുന്ന മലയാളികളെ കണ്ടാല്‍ ചിരി വരുമെന്ന് വ്യക്തമാക്കി ഒമര്‍ ലുലു.

ഫെയ്‌സ്ബുക്കിലൂടെയാണ് ഒമറിന്റെ പ്രതികരണം. “”സത്യം പറഞ്ഞാ ചിരി വരും അഡാറ് ലവ് ഹിന്ദി ഡബ് റിലീസ് ചെയ്ത യൂട്യൂബ് ചാനലില്‍ കിടന്ന് ചില മലയാളികള്‍ കരയുന്നത് കണ്ടാ… നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് ഉണ്ടോ?”” എന്ന് സംവിധായകന്‍ ചോദിക്കുന്നു.

ഏക് ധന്‍സു ലവ് സ്‌റ്റോറി എന്ന പേരിലാണ് ഹിന്ദി റീമേക്ക് എത്തിയത്. നൂറിന്‍ ഷെരീഷ് അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രത്തിന് അഭിനന്ദനപ്രവാഹമാണ്. ഏപ്രില്‍ 29ന് റിലീസ് ചെയ്ത സിനിമ 44 മില്യണ്‍ ആള്‍ക്കാരാണ് കണ്ടിരിക്കുന്നത്.

അതേസമയം, അഡാറ് ലവ്വിന്റെ കന്നഡ, തമിഴ് റീമേക്കുകളും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനരംഗത്തിലൂടെ തന്നെ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. എന്നാല്‍ താരത്തിന് നേരെ ഹെയ്റ്റ് ക്യാമ്പയ്ന്‍ ആരംഭിക്കുകയും സിനിമക്കെതിരെ ഡിസ്‌ലൈക്ക് ക്യാമ്പെയ്‌നും നടന്നിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം