ചെറുപ്പത്തിൽ ഒരേസമയം ഒന്നിലധികം ആളുകളുമായി ഡേറ്റ് ചെയ്തിരുന്നു, സെറ്റില്‍ ആകാൻ താത്പര്യമുണ്ടായിരുന്നില്ല; അതൊരു പരീക്ഷണമായിരുന്നു : കൽക്കി

ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഫ്രഞ്ച് വംശജയായ കല്‍ക്കി . തെന്നിന്ത്യന്‍ സിനിമകളിലും ഒടിടി സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഒന്നിലധികം പ്രണയങ്ങൾ തനിക്കുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. പോളിഅമോറസ് ബന്ധങ്ങളെക്കുറിച്ച് ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കല്‍ക്കി.

‘ഞാനിപ്പോള്‍ വിവാഹിതയാണ്. മാത്രമല്ല ഒരു കുട്ടിയുമുണ്ട്. എനിക്ക് അതിനുള്ള സമയമുണ്ടെന്ന് ഞാൻ കരുതുന്നില്ല.കാരണം സ്വന്തം പങ്കാളിയെ കാണാന്‍ പോലും എനിക്ക് സമയം കിട്ടുന്നില്ല. പക്ഷെ മുമ്പ് എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിൽ കൃത്യമായ നിയമങ്ങളും അതിര്‍ വരമ്പുകളും വ്യക്തമായിരിക്കണം’ കൽക്കി പറഞ്ഞു.

‘ചെറുപ്പത്തിൽ എനിക്ക് അത്തരം ബന്ധങ്ങളോടുള്ള സമീപനം വ്യത്യസ്തമായിരുന്നു. സെറ്റിൽ ആകുന്നതിനോട് എനിക്ക് താത്‌പര്യം ഉണ്ടായിരുന്നില്ല. പോളിഅമോറസ് ചിലരിൽ വർക്ക് ആകും. എന്നാൽ എനിക്ക് അത് ജീവിതത്തിലെ ഒരു പരീക്ഷണ ഘട്ടമായിരുന്നു’

‘ഒരുപക്ഷേ അത് നിങ്ങളുടെ സർക്കിളിൽ നിന്ന് ആകണമെന്നില്ല. ഒരു ബഹുസ്വര ബന്ധത്തിൽ അത്രയും ആഴത്തിൽ പോകാനാകുമെന്ന് കരുതുന്നില്ല. ജീവിതകാലം മുഴുവന്‍ അത്തരം ബന്ധത്തിലേര്‍പ്പെടുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തവരേയും എനിക്കറിയാമെങ്കിലും. എന്നെ സംബന്ധിച്ചിടത്തോളം, ഇത് എൻ്റെ ജീവിതത്തിൽ വളരെ വ്യത്യസ്തമായ ഒരു കാലഘട്ടമായിരുന്നു’ എന്നും കൽക്കി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ